Monday February 18th, 2019 - 6:12:am
topbanner

മൂക്കെങ്ങാന്‍ ചെത്തിയാലോ? ഭീഷണി വര്‍ദ്ധിച്ചതോടെ ദീപിക പദുക്കോണിന്റെ സുരക്ഷയും കൂട്ടി

suji
 മൂക്കെങ്ങാന്‍ ചെത്തിയാലോ? ഭീഷണി വര്‍ദ്ധിച്ചതോടെ ദീപിക പദുക്കോണിന്റെ സുരക്ഷയും കൂട്ടി

സഞ്ജയ് ലീല ഭന്‍സാലി ചിത്രം പദ്മാവതിയുടെ പേരില്‍ പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചതോടെ മുഖ്യ അഭിനേത്രി ദീപിക പദുക്കോണിന് നല്‍കിവരുന്ന സുരക്ഷ മുംബൈ പോലീസ് വര്‍ദ്ധിപ്പിച്ചു. മുംബൈ പോലീസിന്റെ പ്രത്യേക സുരക്ഷയാണ് നല്‍കുന്നത്. സിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന രജ്പുത് കര്‍ണ്ണി സേന ദീപികയുടെ മൂക്ക് ചെത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്ക് മുറിച്ചത് പോലെ ദീപികയുടെ മൂക്ക മുറിക്കാന്‍ മടിക്കില്ലെന്നായിരുന്നു രാജസ്ഥാനിലെ സംഘടനയുടെ പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്രാണ ഭീഷണി മുഴക്കിയത്. പദ്മാവതിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ ദീപിക നിശബ്ദത ഭേദിച്ച് രംഗത്തെത്തി. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ദീപിക ചോദിക്കുന്നു.

ദീപിക ചിത്രത്തില്‍ ഡാന്‍സ് ചെയ്യുന്നുണ്ടെന്നും അതിന് എന്തിനാണ് വസ്ത്രം കുറയ്ക്കുന്നതെന്നും കര്‍ണ്ണി സേന ചോദിക്കുന്നു. ആരോപണം ഉയര്‍ന്നത് പോലെ ചിത്രത്തില്‍ റാണി പദ്മിനിയും, അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ പ്രണയ സീനില്ലെന്ന് സംവിധായകന്‍ ഭന്‍സാലി വ്യക്തമാക്കി.

 

Viral News

Read more topics: Deepika Padukone ,Security
English summary
Deepika Padukone Gets Special Security After Threats Over Padmavati
topbanner

More News from this section

Subscribe by Email