Thursday June 20th, 2019 - 4:42:am
topbanner
topbanner

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം പ്രദർശനത്തിനെത്തി

NewsDesk
ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം പ്രദർശനത്തിനെത്തി

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഇന്ത്യയിലെചിത്രം പ്രദർശനത്തിനെത്തി.

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഇന്ത്യയിലെ തിയറ്ററുകളിലെത്തിയത്. മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഹോളിവുഡില്‍ ജനുവരി 20നാണ് റിലീസ്.

ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ എക്സ് സീരിസിലെ മൂന്നാമത്തെ ചിത്രമായ ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ്. കാത്തിരിപ്പിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമെന്നത് തന്നെ.

ഹോളിവുഡ് അരങ്ങേറ്റം ദീപിക മോശമാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡീസല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സെറിന ഉംഗര്‍ എന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്. ഡിജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം റീലീസിനെത്തുന്നത് ഇന്ത്യയിലാണ്.

English summary
Deepika Padukone hollywood movie release
topbanner

More News from this section

Subscribe by Email