topbanner
Sunday December 17th, 2017 - 7:37:am
topbanner
topbanner

വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

NewsDesk
വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ഫസീല. താനും കുട്ടികളും ജീവിക്കാന്‍ നിര്‍വാഹമില്ലാതെ കഷ്ടപ്പെടുകയാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചിലവു പോലും നിര്‍വഹിക്കാനാവാത്ത സ്ഥിതിയിലാണെന്നും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ഫസീലയുടെ പ്രതികരണം. വാടകവീട്ടിലേക്ക് മാറിയത് ദാരിദ്ര്യം കൊണ്ടല്ലെന്നും വസ്തുസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും ഫസീല പറയുന്നു.

സിനിമാ മേഖലയിലുള്ള ആരും തിരിഞ്ഞു നോക്കിയില്ലെന്നുള്ള പ്രചരണവും തെറ്റാണ്. എന്താണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് തനിക്കറിയില്ല. ദയവു ചെയ്ത് വ്യാജപ്രതരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും ഫസീല അഭ്യര്‍ത്ഥിക്കുന്നു. നേരത്തെ കൊച്ചിന്‍ ഹനീഫയുടെ മരണത്തിനു പിന്നാലെ സഹായ വാഗ്ദാനവുമായി വന്നവരെ ഇപ്പോള്‍ കാണാനില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. എന്തു പ്രശ്‌നമുണ്ടായാലും നടന്‍ ദിലീപ് ഓടിയെത്തി സഹായിക്കാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം താരസംഘടനയായ അമ്മയില്‍ നിന്ന് ലഭിക്കാറുണ്ടെന്നും ഫസീല പറയുന്നു.

പൃഥ്വിരാജിനിപ്പോൾ സോഷ്യല്‍ മീഡിയയിലും നല്ലകാലം

English summary
Cochin Haneefa wife Fasila against Facebook fake news about Cochin Haneefa family
topbanner topbanner

More News from this section

Subscribe by Email