ഏറെ കടമ്പകള്‍ കടന്ന് മലയാളത്തിലെ ആദ്യ 'നഗ്നചിത്ര'മായ ചായം പൂശിയ വീടിന് ഒടുവില്‍ പ്രദര്‍ശനാനുമതി.എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ചായം പൂശിയ വീട്. നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, നായികയെ പൂര്‍ണ്ണ നഗ്നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം വിലങ്ങുതടിയായി.
എന്നാല്‍ ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്‍റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി. അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. കലാധരന്‍, അക്രം മുഹമ്മദ്, ബോളിവുഡ് നടി നേഹ മഹാജന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കഥ,തിരക്കഥ,നിര്‍മ്മാണവും സന്തോഷും സതീഷും തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
പ്രസ് ക്ലബ്ബിനോട് അനുബന്ധിച്ചുള്ള സങ്കേതത്തില്‍ മദ്യപാനം; ഏഷ്യാനെറ്റ് ജീവനക്കാരുടെ തമ്മിലടി
സംശയരോഗം; ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു
ഈദ് ആശംസ പോസ്റ്റ്: ചിന്ത ജെറോമിനു അഡ്വ: ജഹാംഗീര്‍ റസാഖിന്റെ തുറന്ന കത്ത്