Saturday February 16th, 2019 - 7:22:am
topbanner

അന്ന് അന്നത്തിനായി പാഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി ഇന്ന് നാമവശേഷമായി ഷെഡ്ഡില്‍

RA
അന്ന് അന്നത്തിനായി പാഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി ഇന്ന് നാമവശേഷമായി ഷെഡ്ഡില്‍

പ്രേക്ഷകരെ ചിരിപ്പിച്ചും കണ്ണീരിലാഴ്ത്തിയും മറഞ്ഞ നടനാണ് കലാഭവന്‍ മണി. മണ്‍മറഞ്ഞ് പോയിട്ടും ഇന്നും ചാലക്കുടിക്കാരുടെയും മറ്റുള്ളവരുടെയും ഇടംനെഞ്ചില്‍ സ്ഥാനം പിടിച്ച്‌ ഒരു വിങ്ങലായി നിന്ന താരം കൂടിയാണ് മണി. ഒരു കാലത്ത് കലാഭവന്‍ മണിയുടെ അന്നമായി കിടന്നിരുന്ന ഓട്ടോയുടെ ചിത്രമാണ് വിങ്ങലാകുന്നത്. മണ്ണടിഞ്ഞു പോയ മണിയെ പോലെ ഓട്ടോയും തുരുമ്ബെടുത്ത് നാമവശേഷമാവുകയാണ്.

ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിന്‍ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോവണ്ടി..' അദ്ദേഹം വിടവാങ്ങിയിട്ടും ആ ഗാനം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. പ്രളയത്തില്‍ ചാലക്കുടി പുഴ കരകവിയുകയും കലാഭവന്‍ മണിയുടെ വീടുള്‍പ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരുനിലയോളം അന്ന് വെള്ളത്തിനടിയിലായി. ആ സമയത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ഇഷ്ട വാഹനവും നാമവശേഷമായത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ദയനീയത വെളിപ്പെടുത്തിയത്.

ആ ഓട്ടോറിക്ഷ മണിച്ചേട്ടന്‍ മൂത്തചേട്ടന്റെ മകന് വാങ്ങിക്കൊടുത്തതാണ്. അവന്‍ അതോടിച്ചാണ് ജീവിച്ചിരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്നാണ് ഓട്ടോയുടെ പേര്. 100 ആണ് അതിന്റെ നമ്പരും. മണിച്ചേട്ടന്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു വീടും വാങ്ങി നല്‍കിയിരുന്നു. പുഴയുടെ തീരത്തായിരുന്നു വീട്.

പ്രളയം വന്നപ്പോള്‍ ആ വീടും ഓട്ടോയും സഹിതം എല്ലാം മുങ്ങിപ്പോയി. ഇന്ന് ആ വീട്ടില്‍ താമസിക്കാന്‍ പോലും കഴിയില്ല. മൂത്ത ചേട്ടനും കുടുംബവും കലാഗൃഹത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്രളത്തില്‍ എല്ലം നഷ്ടപ്പെട്ടിട്ട് സര്‍ക്കാരില്‍ നിന്നും വേണ്ട സഹായം ഒന്നും ലഭിച്ചിട്ടില്ല. ഞങ്ങളെല്ലാവരും സാമ്ബത്തികമായി തകര്‍ന്ന് നില്‍ക്കുകയാണ്. വീടും വരുമാനമാര്‍ഗവും നിലച്ച അവസ്ഥയിലുമാണെന്ന് രാമകൃഷ്ണന്‍ പറയുന്നു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107