topbanner
Saturday November 25th, 2017 - 11:13:am
topbanner
Breaking News

വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു

suvitha
വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു

വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമയായിരുന്നു സി ബി ഐ ഡയറിക്കുറിപ്പ്. സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരുടെ കേസ് അന്വേഷണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരുന്നുത്. മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് സിനിമ സ്വീകരിച്ചിരുന്നതും. പ്രേക്ഷകർക്കിടയിൽ സിനിമയ്ക്കുണ്ടായ സ്വീകാര്യത തന്നെയാണ് ഇതിന്‍റെ തുടര്‍ച്ചയായി സിനിമകള്‍ വരാനും കാരണമായത്.

എല്ലാ ഭാഗങ്ങളും ബോക്സ് ഓഫീസില്‍ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇതിന്‍റെ അഞ്ചാം ഭാഗം ഉണ്ടാവുമെന്ന് സംവിധായകന്‍ കെ മധു പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. അടുത്ത ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. എസ് എന്‍ സ്വാമിയാണ് തിരക്കഥ എഴുതുക. ചിത്രത്തിൽ സിബിഎെ ഉദ്യോ​ഗസ്ഥനായി പ്രേക്ഷക മനസ്സ് കീഴടക്കാൻ മമ്മൂട്ടി ഒരിക്കൽ കൂടി എത്തും.

Read more topics: mammootty, CBI, sethuramayyar,
English summary
Mammootty is back again
topbanner topbanner

More News from this section

Subscribe by Email