Friday February 22nd, 2019 - 8:19:pm
topbanner

പദ്മാവത് മെഗാ ഹിറ്റ്; ഫീസ് 13 കോടിയാക്കി രണ്‍വീര്‍ സിംഗ്

suji
 പദ്മാവത് മെഗാ ഹിറ്റ്; ഫീസ് 13 കോടിയാക്കി രണ്‍വീര്‍ സിംഗ്

സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവത് പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. വിവാദങ്ങളുടെ താരമായതോടെ ബോക്‌സ് ഓഫീസിലും പണക്കിലുക്കം. റാണി പദ്മാവതിയെക്കുറിച്ചുള്ള കഥയായിരിക്കെ ദീപിക പദുക്കോണാണ് താരമാകേണ്ടതെങ്കില്‍ ചിത്രം ഇറങ്ങിയതോടെ വില്ലനായി അഭിനയിച്ച രണ്‍വീര്‍ സിംഗിനാണ് കോളടിച്ചത്.

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ നിറയ്ക്കാന്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി എത്തിയ രണ്‍വീറിന് സാധിച്ചു. ബോളിവുഡ് മെഗാ താരങ്ങളായ അമിതാഭ് ബച്ചനും, ഷാറൂഖ് ഖാനും വരെ ഈ അഭിനയത്തിന് രണ്‍വീറിനെ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു.

വില്ലന്‍ താരമായി മാറിയതോടെ രണ്‍വീര്‍ സിംഗ് തന്റെ വേതനത്തിലും വര്‍ദ്ധനവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്മാവതിനായി കൂടുതല്‍ ദിവസങ്ങള്‍ മാറ്റിവെച്ച ദീപികയ്ക്കായിരുന്നു ചിത്രത്തില്‍ സഹതാരങ്ങളേക്കാള്‍ കൂടുതല്‍ ശമ്പളം. എന്തായാലും ഇറങ്ങിയതോടെ റാണിയേക്കാള്‍ വില്ലനായി പ്രാധാന്യം. ഇതിന്റെ ബലത്തിലാണ് രണ്‍വീര്‍ സിംഗിന്റെ ഫീസ് വര്‍ദ്ധന.

 

Viral News

Read more topics: Bollywood, earning celebrity
English summary
Bollywoods highest earning celebs
topbanner

More News from this section

Subscribe by Email