Monday September 24th, 2018 - 1:16:pm
topbanner

ചിമ്പുവിന്റെ നായികയായി ജാന്‍വി കപൂര്‍ തമിഴിലേക്കും

renjini
ചിമ്പുവിന്റെ നായികയായി ജാന്‍വി കപൂര്‍ തമിഴിലേക്കും

ചിമ്പുവിന്റെ നായികയായി ജാന്‍വി കപൂര്‍ തമിഴിലേക്കും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ജാന്‍വിയുടെ അമ്മ ശ്രീദേവി ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. ശ്രീദേവിയുടെ സിനിമയിലേക്കുള്ള വരവും തമിഴില്‍ നിന്നുതന്നെയാണ്. പിന്നീടാണ് ബോളിവുഡിലേക്ക് ചേക്കേറിയതും തിരക്കുള്ള നായികയായി മാറിയതും. ജാന്‍വിയുടെ ആദ്യ ബോളിവുഡ് ചിത്രം ധഡക് ജൂലായ് 20ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് തമിഴിലും ജാന്‍വിയെ തേടി അവസരങ്ങള്‍ എത്തുന്നത്. ഷാഹിദ് കപൂറിന്റെ അനുജന്‍ ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ധഡക് ഒരു പ്രണയ കഥയാണ് പറയുന്നത്.

English summary
Jhanvi Kapoor to make her Tamil debut with Simbu's film
no relative items
topbanner

More News from this section

Subscribe by Email