topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

fasila
ഭാവഗായകൻ പി ജയചന്ദ്രന്റെ സ്വരത്തിൽ ഇന്ദ്രൻസ് അഭിനയിച്ച 'ചിപ്പി'യിലെ ഗാനം റിലീസ് ചെയ്തു

കൊച്ചി: കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും" എന്ന് തുടങ്ങുന്ന ഈ ഗാനം രമേശ് കാവിലിന്റെ വരികൾക്ക് സച്ചിൻ ബാലു സംഗീതം നൽകിയിരിക്കുന്നു. ഇന്ദ്രൻസ് അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിൽ സച്ചിൻ ബാലുവിനെയും കാണിക്കുന്നുണ്ട്.

പ്രദീപ് ചൊക്ലി സംവിധാനം നിർവഹിച്ച 'ചിപ്പി'യിൽ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോൻ, സലിം കുമാർ, മണികണ്ഠൻ ആർ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിക്കുന്നു. കൂടാതെ ബാലതാരങ്ങളായി അജ്മൽ, അജിൻഷാജി, അദ്വൈത്, അമൽദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തൻഹതബസും എന്നിവരുമുണ്ട്. വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.

പ്രധാനമായി തീരപ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീൽ ബാദുഷയും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതരായ സച്ചിൻ ബാലുവും, റോഷൻ ഹാരിഷുമാണ്. ഫിലിംഫിനിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി എസ് ബാബു നിർമിച്ച 'ചിപ്പി' നവംബർ 10ന് തീയേറ്ററുകളിൽ എത്തും.

 

 

 

Read more topics: Muzik247, kochi, Chippy, film
English summary
Bhava Gayakan P Jayachandran's Song From 'Chippy' Featuring Indrans Released
topbanner topbanner

More News from this section

Subscribe by Email