topbanner
Wednesday September 20th, 2017 - 5:39:am
topbanner

വിജയ് യുടെ ഭൈരവ നാളെ എത്തും

RAJANI
വിജയ് യുടെ ഭൈരവ നാളെ എത്തും

വിജയ് നായകനാകുന്ന 'ഭൈരവ' നാളെ തിയേറ്ററിലെത്തും.ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചത് വിജയ പ്രൊഡക്ഷന്‍സാണ്. വിജയ പ്രൊഡക്ഷന്റെ പ്രസ്റ്റീജ് ചിത്രമാണ് 'ഭൈരവ'. കഥയിലും അവതരണത്തിലും മറ്റു വിജയ് ചിത്രങ്ങളെക്കാള്‍ ഏറെ വ്യത്യസ്തമാണ് 'ഭൈരവ'.

ചിത്രത്തിന്റെ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റാണ്. യൂട്യൂബില്‍ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ലക്ഷക്കണക്കിന് ആരാധകര്‍ കണ്ടുകഴിഞ്ഞു. മാഫിയ തലവന്മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ വിദ്യാഭ്യാസക്കച്ചവടം നടത്തുന്നവരെയാണ് ചെറുപ്പക്കാരന്‍ നോട്ടമിട്ടത്. അതിന് കാരണമുണ്ട് വളരെ ബുദ്ധിമുട്ടിയാണ് അയാള്‍ പഠിച്ചത്. മാതാപിതാക്കളുടെ സഹായം കുറവായിരുന്നു. പണത്തോട് ആര്‍ത്തി മൂത്ത മാഫിയ ചെറുപ്പക്കാരനെ വല്ലാതെ ദ്രോഹിച്ചു.

വാശിമൂത്ത ചെറുപ്പക്കാരന്‍ അവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. മലയാളിതാരങ്ങളായ കീര്‍ത്തി സുരേഷ്, വിജയരാഘവന്‍, സീമാ ജി. നായര്‍, റോഷന്‍ ബഷീര്‍, അപര്‍ണ്ണ വിനോദ്, സിജ റോസ് എന്നിവരെ അണിനിരത്തിയാണ് സംവിധായകന്‍ ചിത്രം പൂര്‍ത്തീകരിച്ചത്.

 

Read more topics: Bairavaa, tomarrow, theaters
English summary
Bairavaa tomarrow theaters
topbanner topbanner

More News from this section

Subscribe by Email