Sunday May 26th, 2019 - 10:59:pm
topbanner
topbanner

അണിയറയില്‍ ഒരുങ്ങുന്നത് മോഹന്‍ലാലിന്റ വമ്പന്‍ ചിത്രങ്ങള്‍; ബിഗ് ബ്രദര്‍  ഇട്ടിമാണി ചിത്രങ്ങളുടെ പൂജ കൊച്ചിയില്‍ നടന്നു

JB
അണിയറയില്‍ ഒരുങ്ങുന്നത്  മോഹന്‍ലാലിന്റ വമ്പന്‍ ചിത്രങ്ങള്‍; ബിഗ് ബ്രദര്‍  ഇട്ടിമാണി ചിത്രങ്ങളുടെ പൂജ കൊച്ചിയില്‍ നടന്നു

മോഹന്‍ലാല്‍ അഭിനയിക്കുന്ന ''ബിഗ് ബ്രദര്‍'', ''ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'' എന്നീ ചിത്രങ്ങളുടെ പൂജ ഇന്ന് കൊച്ചിയില്‍ നടന്നു. മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ട് ചിത്രങ്ങള്‍ക്ക് ഇതോടെ കൊച്ചിയില്‍ തുടക്കമായിരിക്കുകയാണ്.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബെംഗലുരു, മംഗലാപുരം എന്നിവടങ്ങളില്‍ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനായുള്ളത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ്.

ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ഇന്ന് കൊച്ചിയില്‍ നടന്നിരിക്കുകയാണ്. കൊച്ചിയിലും തൃശൂര്‍ എന്നിവടങ്ങളില്‍ ആയി ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയായി എത്തുന്നു എന്നുള്ള പ്രത്യേകതയും ഇട്ടിമാണി എന്ന ചിത്രത്തിന് ഉണ്ട്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ ഉണ്ടാവും, രാധിക ശരത്കുമാര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഓണം റിലീസ് ആയി ചിത്രം തീയറ്ററുകളിലെത്തുന്നത്.

 

English summary
BIG BROTHER ITTIMANI FILM POOJA HELD IN KOCHI
topbanner

More News from this section

Subscribe by Email