Tuesday May 22nd, 2018 - 9:20:pm
topbanner

ജീവിതത്തിൽ തന്റെ റോൾ മോഡൽ മമ്മൂട്ടിയാണെന്നു ആസിഫ് അലി

fasila
ജീവിതത്തിൽ തന്റെ റോൾ മോഡൽ മമ്മൂട്ടിയാണെന്നു ആസിഫ് അലി

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആരാധകരാണ് മലയാളത്തിലെ യുവതാരങ്ങളെല്ലാവരും. എന്നാല്‍ ഇവരില്‍ ആരോടെങ്കിലും ഒരാളോട് ഒരുപിടി ഇഷ്ടം കൂടുതലുള്ളവരാണ് ഇവരെല്ലാവരും. എന്നാൽ അങ്ങനെയൊരു ഇഷ്ടം കൂടുതലുള്ള യുവ താരമാണ് ആസിഫ് അലി.

ജീവിതത്തില്‍ തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്നാണ് ആസിഫ് അലി പറയുന്നത്. പല വേദികളിലും അഭിമുഖങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള ആസിഫ് അലി അതിന്റെ കാരണം കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ വ്യക്തമാക്കുന്നുണ്ട്.

ആസിഫ് അലി നായകനായി സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ചിത്രത്തിന്റെ സംവിധായകനായ ജിസ് ജോയി, നായിക അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം ആസിഫ് അലി പങ്കെടുത്ത ജെബി ജംഗ്ഷനിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയില്‍ എത്തിയതിന് ശേഷമാണ് താന്‍ കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തുടങ്ങിയതെന്നാണ് ആസിഫ് അലി പറയുന്നത്. ഇത് തനിക്ക് മനസിക്കി തന്നത് മമ്മൂട്ടിയാണെന്നും ആസിഫ് ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തി.

കുടുംബത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത് തന്നെയാണ് അദ്ദേഹത്തോട് ബഹുമാനം തോന്നാന്‍ കാരണം. തന്നെ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചതും ഇത് തന്നെയാണെന്ന് ആസിഫ് അലി പറഞ്ഞു.

ജെബി ജംഗ്ഷനില്‍ പങ്കെടുക്കണമെന്ന് ആസിഫ് അലിയോട് ആവശ്യപ്പെട്ടതും മമ്മൂട്ടിയായിരുന്നു. അതിന് മുമ്പ് പലതവണ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും താന്‍ മുങ്ങി നടക്കുകയായിരുന്നെന്ന് ആസിഫ് അലി പറയുന്നു.

എയര്‍പോര്‍ട്ടില്‍ വച്ച് താന്‍ മമ്മൂട്ടിക്കും ജോണ്‍ ബ്രിട്ടാസിനും മുന്നില്‍ പെട്ടതോടെയാണ് ശരിക്കും കുടുങ്ങിയത്. മമ്മൂട്ടി എയര്‍പോര്‍ട്ട് ലോംഞ്ചില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണെന്നറിഞ്ഞാണ് അങ്ങോട്ട് ഓടി ചെന്നത് എന്നാല്‍ ചെല്ലുമ്പോള്‍ തൊട്ടടുത്ത് ജോണ്‍ ബ്രിട്ടാസും ഉണ്ടായിരുന്നെന്ന് ആസിഫ് അലി പറയുന്നു.

ആസിഫ് അലി, കൈലേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായി എത്തി മമ്മൂട്ടി തന്നെ നിര്‍മിച്ച ജവാന്‍ ഓഫ് വെള്ളിമലയാണ് ആസിഫ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രം.

Read more topics: Asif Ali, role, model
English summary
Asif Ali says that his role model is Mammootty

More News from this section

Subscribe by Email