Thursday May 23rd, 2019 - 6:57:pm
topbanner
topbanner

'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ രണ്ടാമത്തെ വീഡിയോ സോംഗും യൂട്യൂബിൽ ഹിറ്റ്

fasila
'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ രണ്ടാമത്തെ വീഡിയോ സോംഗും യൂട്യൂബിൽ ഹിറ്റ്

കൊച്ചി: മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്'ലെ രണ്ടാമത്തെ വീഡിയോ സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു. "കാത്തുകാത്തേ" എന്ന ഈ ഗാനം സിതാര കൃഷ്ണകുമാറിന്റെ ഹൃദ്യമായ ആലാപനവും ഐശ്വര്യ ലക്ഷ്മിയുടെ മനോഹര നൃത്തചുവടുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്.

ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ കാളിദാസ് ജയറാം - ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം ലിജോ പോളും നിർവഹിച്ചിരിക്കുന്നു. മാർച്ച് 22ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്.

English summary
the second video song from 'Argentina Fans Kaattoorkadavu' becomes hit on youtube
topbanner

More News from this section

Subscribe by Email