topbanner
Sunday February 25th, 2018 - 1:34:pm
topbanner
Breaking News

വീണ്ടും റഹ്മാന്‍ മാന്ത്രികത; 21 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹമ്മ ഹമ്മ' റീമിക്‌സ് തരംഗമാകുന്നു

Lijin Kadukkaram
വീണ്ടും റഹ്മാന്‍ മാന്ത്രികത; 21 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹമ്മ ഹമ്മ' റീമിക്‌സ് തരംഗമാകുന്നു

എ ആര്‍ റഹ്മാന്റെ രൂപപ്പെടുത്തിയ 'അന്ത അറബിക്കടലോരം' എന്ന ഗാനം മൂളാത്ത സംഗീത പ്രേമികളായി ആരും തന്നെ ഉണ്ടാകില്ല. ബോംബെ എന്ന തമിഴ് ചിത്രത്തിലൂടെ പുറത്തു വന്ന ഗാനത്തിന്റെ ഹിന്ദി റീമേക്കാണ് ഇപ്പോള്‍ തരംഗമാകുന്നത്. 1995ലെ മണിരത്‌നം ചിത്രത്തില്‍ അരവിന്ദ് സ്വാമിയും, മനീഷ കൊയ്‌രാളെയും തകര്‍ത്ത് അഭിനയിച്ച ഗാനം അന്ന് ഇന്ത്യയൊട്ടാകെ ഏറ്റു പാടിയിരുന്നു.

21 വര്‍ഷങ്ങള്‍ക്കിപ്പുറം റഹ്മാന്‍ ഹിന്ദി റീമിക്‌സുമായി എത്തിയിരിക്കുന്നതും പഴയ സംവിധായകനു വേണ്ടി തന്നെയാണ്. മണിരത്‌നം നിര്‍മ്മിക്കുന്ന ഓകെ ജാനു എന്ന ചിത്രത്തിലാണ് റഹ്മാന്‍ ഹമ്മ ഹമ്മ റീമിക്‌സ് ചെയ്തത്.

ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം ഒരുക്കിയ ഓകെ കണ്‍മണി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഓകെ ജാനു. ഷാഹിദ് അലിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ തരംഗമായിരുന്ന ഗാനം മാറിയ കാലത്തും തരംഗമാകുമെന്നുറപ്പാണ്.

Read more topics: Ar rahman, songs, ok janu
English summary
Ar rahman remake the song hamma for ok janu