Thursday September 20th, 2018 - 9:19:am
topbanner
Breaking News

അനുപമയെ ഒഴിവാക്കിയത് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടിട്ടോ..?

NewsDesk
അനുപമയെ ഒഴിവാക്കിയത്  ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടിട്ടോ..?

അനുപമയെ ഒഴിവാക്കിയത് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടിട്ടോ. തെലുങ്കില്‍ രാംചരണ്‍ നായകനാവുന്ന സിനിമയില്‍ നിന്ന് മലയാള നടി അനുപമ പരമേശ്വരനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. അതിന് കാരണം രാംചരണിന് നായികയായി വേണ്ടത് ഗ്ലാമറസാവാന്‍ തയ്യാറുള്ള നടിയെ ആണെന്നതായിരുന്നു.

എന്നാലതല്ല, അനുപമ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതാണ് നടിയെ ഒഴിവാക്കിയതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്തകള്‍. പക്ഷേ, ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ച്‌ രംഗത്ത് വന്നിരിക്കുന്നു.

അനുപമ വന്‍ തുക പ്രതിഫലം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അനുപമ അത്തരമൊരും ആവശ്യവും മുന്നോട്ട് വച്ചിട്ടില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. അനുപമ കഴിവുള്ള നടിയാണെന്നും തങ്ങളുടെ ഭാവി പ്രോജക്ടുകളില്‍ താരത്തിന് അഭിനയിക്കാനാവുമെന്നും മൈത്രി മൂവീസ് വ്യക്തമാക്കി. അനുപമയ്ക്ക് പകരം സാമന്തയാണ് ചിത്രത്തില്‍ നായികയാവുന്നത്.

Read more topics: Anupama, salary
English summary
Anupama did not demand a high salary
topbanner

More News from this section

Subscribe by Email