Wednesday November 21st, 2018 - 2:17:pm
topbanner

ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിനിന്റെ കിടിലന്‍ മേക്ക് ഓവര്‍

NewsDesk
ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിനിന്റെ കിടിലന്‍ മേക്ക് ഓവര്‍

ആരാധകരെ ഞെട്ടിച്ച് കിടിലന്‍ മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന മീരാ ജാസ്മിനെ കണ്ടിട്ട് ആരാധകര്‍ക്ക് മനസ്സിലായില്ല. അത്രമേല്‍ മാറ്റം വന്നിരിക്കുന്നു മീരക്ക്.

വസ്ത്രധാരണത്തിലും ഹെയര്‍ സ്‌റ്റൈലിലും ഞെട്ടിക്കുന്ന മാറ്റമാണ് മീര വരുത്തിയിരിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന മീര 10 കല്‍പനകള്‍ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.

തിരിച്ചുവരവില്‍ മീരയുടെ ചിത്രത്തിന്റെ വിശേഷത്തേക്കാള്‍ മേക്ക് ഓവര്‍ തന്നെയാണ് ചര്‍ച്ചാ വിഷയം. 10 കല്‍പ്പനകളുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തെ തിരിച്ചറിയാന്‍ പോലും ആരാധകര്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിയത്. വിവാഹത്തിനു മുമ്പുവരെ സിനിമകളില്‍ കണ്ടിരുന്ന ആ ശാലീന സുന്ദരിയായ മീര അല്ല ഇപ്പോള്‍. ഹെയര്‍ സ്‌റ്റൈല്‍ ഒക്കെ മാറ്റിയിരിക്കുന്നു. ബോയ് കട്ട് ഹെയര്‍ സ്‌റ്റൈലിലാണ് മീര എത്തിയത്. വസ്ത്രധാരണത്തിലും മാറ്റം വന്നിരിക്കുന്നു.

10 കല്‍പനകളില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണു മീര എത്തുന്നത്. അനുപ് മേനോന്‍, കനിഹ, കവിത നായര്‍, തമ്പി ആന്റണി, തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നുണപരിശോധന പൂര്‍ത്തിയായി

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്;'സന്ദേശം' റിലീസ് ചെയ്തിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്‌

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

 

English summary
Pathu Kalpanakal Meera Jasmine makeover
topbanner

More News from this section

Subscribe by Email