Wednesday November 14th, 2018 - 12:26:pm
topbanner

അമിതാഭോ മോഹന്‍ലാലോ ? ആരാകും ആ മത്സരത്തിലെ മികച്ച നടന്‍

suji
അമിതാഭോ മോഹന്‍ലാലോ ? ആരാകും ആ മത്സരത്തിലെ മികച്ച നടന്‍

ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടേതായ പങ്ക് എഴുതി ചേര്‍ത്ത താരങ്ങളാണ് അമിതാഭ് ബച്ചനും മോഹന്‍ലാലും.ഇരുവരും ഏറ്റുമുട്ടിയാല്‍ എന്താകും അവസ്ഥ.വലിയ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വിദ്യാബാലന്റെ കഹാനിയുടെ സഹനിര്‍മ്മാതാവ് ജയന്തിലാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
ഒരേ സിനിമയുടെ രണ്ടു ഭാഷകളിലെ പതിപ്പുകളില്‍ ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഒരു അവസരമാണ് ഇരുവര്‍ക്കും കിട്ടുക.സിനിമയുടെ ചിത്രീകരണം മൗറീഷ്യസിലെ ഒരു ദ്വീപിലായിരിക്കും. അടുത്ത വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി.
'ഗുംനാം' എന്നപേരില്‍ വരുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. രണ്ടു താരങ്ങളെയും സിനിമയുടെ കഥയുമായി സമീപിച്ചെന്നും അവര്‍ രണ്ടു പേരും കഥയോട് അനുകൂലമായി പ്രതികരിച്ചെന്നും എന്നാല്‍ ഇത് വരെ അന്തിമമായ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നുമാണ് ജയന്തിലാല്‍ ഗാഢ പറയുന്നത്.
1965ല്‍ ഗുംനാം എന്ന പേരില്‍ ചിത്രം പുറത്തിറങ്ങിയിരുന്നു. നിവാസ് ആണ് 'ഗുംനാം' സംവിധാനം ചെയ്തത്. എന്നാല്‍ മനോജ് കുമാറും നന്തയും ഒന്നിച്ച ഗുംനാം എന്ന ചിത്രത്തിന്റെ റീമേക്ക് അല്ല ഇതെന്നതും മറിച്ച് ഇത് ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട് .

 

Read more topics: Amitabh Bachchan,Mohanlal,Gumnaam
English summary
Amitabh Bachchan, Mohanlal approached for two versions of Gumnaam
topbanner

More News from this section

Subscribe by Email