topbanner
Tuesday January 23rd, 2018 - 9:38:am
topbanner

ഒരു സിനിമ ചെയ്യാന്‍ 10 കോടി ചോദിച്ച ഐശ്വര്യയോട് നിര്‍മ്മാതാക്കള്‍ പറഞ്ഞത്

suji
 ഒരു സിനിമ ചെയ്യാന്‍ 10 കോടി ചോദിച്ച ഐശ്വര്യയോട് നിര്‍മ്മാതാക്കള്‍ പറഞ്ഞത്

രണ്ട് ദശകങ്ങളായി ഐശ്വര്യ റായ് ബച്ചന്‍ സിനിമാരംഗത്ത് പ്രവേശിച്ചിട്ട്. ഇപ്പോഴും ഇളക്കം തട്ടാത്ത ഒരു സ്ഥാനം നിലനിര്‍ത്താന്‍ താരത്തിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും. എന്നിട്ടും ഈയിടെ ഒരു ചിത്രത്തിന് നടിയെ സമീപിച്ചപ്പോള്‍ ആവശ്യപ്പെട്ട തുക കേട്ട് നിര്‍മ്മാതാക്കള്‍ ഞെട്ടിയെന്നാണ് കേള്‍വി.

1967ലെ ഹിറ്റ് ചിത്രം രാത് ഔര്‍ ദിന്‍ റീമേക്കിനായാണ് ഐശ്വര്യയെ നിര്‍മ്മാതാക്കള്‍ സമീപിച്ചത്. നര്‍ഗ്ഗീസ് ദത്ത് ഇതിഹാസമാക്കി മാറ്റിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് തന്നെ ഭാഗ്യമെന്ന് ഐശ്വര്യ കരുതുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. 10 കോടി രൂപയാണ് ചിത്രത്തിനായി ആഷ് ആവശ്യപ്പെട്ടത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും നിര്‍മ്മാതാക്കള്‍ യാതൊരു സങ്കോചവും കൂടാതെ ഈ തുകയ്ക്ക് കരാര്‍ ചെയ്യുകയായിരുന്നു.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെടേണ്ടത്. ഇതിനായി വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമായി വരും. സമയം ഏറെ ആവശ്യമുള്ള പ്രൊജക്ടായതിനാല്‍ മറ്റ് ചിത്രങ്ങള്‍ ഒഴിവാക്കേണ്ടി വരികയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് 10 കോടി ഫീസ് നിര്‍മ്മാതാക്കള്‍ അനുവദിച്ചതെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.

 

English summary
Aishwarya demanded Rs 10 crore for the Raat Aur Din remake and then
topbanner topbanner

More News from this section

Subscribe by Email