Sunday November 18th, 2018 - 2:02:am
topbanner

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

NewsDesk
പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

പ്രമുഖ ദക്ഷിണേന്ത്യന്‍ നടി സുകന്യ ഗോവയില്‍വച്ച് അറസ്റ്റിലായെന്നും സ്വന്തമായി സെക്സ് റാക്കറ്റ് നടത്തുകയാണിവരെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എങ്ങനെയാണ് സുകന്യയുടെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.

രണ്ടുവര്‍ഷം മുമ്പ് അനാശാസ്യം നടക്കുന്നുവെന്ന അജ്ഞാതസന്ദേശത്തെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ ഹോട്ടലില്‍ പോലീസ് റെയ്ഡ് നടത്തി. നിരവധി യുവതികള്‍ പിടിയിലാകുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ സുകന്യ ചാറ്റര്‍ജി എന്നു പേരുള്ള ഒരു നടിയും ഉണ്ടായിരുന്നു. മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങിയിരുന്ന ഈ നടിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത മുഖ്യധാര മാധ്യമങ്ങളില്‍ വരുകയും ചെയ്തു. ഇത് രണ്ടുവര്‍ഷം മുമ്പുണ്ടായ സംഭവമാണ് ഈ വാര്ത്തയാണ് ഇപ്പോൾ ദക്ഷിണേന്ത്യന്‍ നടി സുകന്യയുടെ പേരിൽ വരുന്ന വാർത്ത.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ അഭിനേതാവായിരുന്നു സുകന്യ. മികച്ച നൃത്തകി, ഗായിക... സിനിമയില്‍ കൈവയ്ക്കാത്ത മേഖലകളില്ല. തൂവല്‍കൊട്ടാരം, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്... മലയാളത്തില്‍ അവര്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഏറെയാണ്. 2002ല്‍ അഭിനയത്തോട് താല്ക്കാലികമായി വിടപറഞ്ഞ അവര്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളെ വിവാഹംകഴിച്ചു. പിന്നീട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെങ്കിലും ഒരു വര്‍ഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. തിരികെയെത്തിയ അവര്‍ സീരിയലുകളിലും സിനിമകളിലും സജീവമായി.

വിവാഹമോചിതയായശേഷം സുകന്യ ഒരു ബിസിനസുകാരനുമായി പ്രണയത്തിലുമായി. ഇരുവരും തമ്മില്‍ അടുത്തിടപഴകുന്ന വീഡിയോ അടുത്തിടെ ലീക്കായിരുന്നു. കാമുകനാണ് വീഡിയോ പുറത്തുവിട്ടതെന്നും ഇയാള്‍ പണത്തിനായി ബ്ലാക്മെയില്‍ ചെയ്യുകയാണെന്നും സുകന്യ പോലീസില്‍ പരാതി നല്കിയിരുന്നു.

കാമുകനുമൊത്തുള്ള വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തവര്‍ക്കു ലഭിച്ചത് ബംഗാളി നടി അനാശാസ്യത്തിന് അറസ്റ്റിലായ വാര്‍ത്തയും വീഡിയോയുമാണ്. ഇതാണ് മലയാളി നടിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണം.

കണ്ണൂർ: അമ്മയുടെ സഹോദരിയുടെ മകളുമായി ഒളിച്ചോടി ആത്ഹത്യശ്രമം പോലീസ് പരാജയപ്പെടുത്തി

കൊച്ചിയിലെ നിശാപാര്‍ട്ടി: റെയ്ഡിനിടെ നടിമാര്‍ മുങ്ങി

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

Read more topics: Actress, Sukanya, video
English summary
Actress Sukanya Arrested In Prostitution Case
topbanner

More News from this section

Subscribe by Email