Tuesday September 18th, 2018 - 7:14:pm
topbanner
Breaking News

മലയാളികളുടെ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു

fasila
മലയാളികളുടെ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച മധുര നാരങ്ങ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് നക്ഷത്ര കണ്ണുമായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു.

ഈ വര്‍ഷം തന്നെ വിവാഹം കഴിക്കാനാണ് പാര്‍വതിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹം നടക്കുക.

വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളായ പാര്‍വതി രതീഷ്, അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മധുര നാരങ്ങ എന്ന സിനിമയിലുടെയാണ് പാര്‍വതി ആദ്യമായി സിനിമയിലഭിനയിച്ചത്.

ശേഷം നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ലച്ച്മി' റിലീസിനൊരുങ്ങുകയാണ്. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി. പാര്‍വതിയുടെ പുതിയ സിനിമ ഓണത്തിനാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. പാര്‍വതിയുടെ അമ്മ ഡയാന മരിച്ചത് 2014 ൽ ആയിരുന്നു. അതിനു ശേഷം ഒറ്റയ്ക്കായി പോയ രതീഷിന്റെ മക്കള്‍ക്ക് സഹായകമായിരുന്നത് നടന്‍ സുരേഷ് ഗോപി, നിര്‍മാതാവ് സുരേഷ് കുമാര്‍, മമ്മുട്ടി എന്നിവരായിരുന്നു.

Read more topics: Parvathy, Ratheesh, married
English summary
Actress Parvathy Ratheesh is married
topbanner

More News from this section

Subscribe by Email