Sunday June 24th, 2018 - 11:51:pm
topbanner
Breaking News

നടി മേഘ്‌നയ്ക്ക് പലതും നഷ്ടമായി

Mithun muyyam
നടി മേഘ്‌നയ്ക്ക് പലതും നഷ്ടമായി

കൊച്ചി : നടി മേഘ്‌ന നായിഡുവിനെ അറിയാത്തവർ കുറവായിരിക്കും. ബോളിവുഡിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരമാണ് ഇവർ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ടല്ല, മേഘ്‌നയുടെ മറ്റൊരു വിഷയം ഇപ്പോൾ ചർച്ച ആയിരിക്കുകയാണ്. താരത്തിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് വാർത്തയായത്.

നടിയെ രണ്ടു പേർ ചേർന്ന് പറ്റിച്ചു. മേഘ്‌നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് നടിക്ക് എട്ടിന്റെ പണി നൽകിയത്. വാടക കൊടുക്കാതെ മുങ്ങിയെന്ന് മാത്രമല്ല വീട്ടിലുള്ള സകലസാമഗ്രികളും അവർ അടിച്ചുമാറ്റിക്കൊണ്ടുപോയി.

മേഘനയുടെ സഹായിയായ യുവതിയാണ് ഈ അപാർട്മെന്റ് നടത്തിയിരുന്നത്. അതിനിടെയാണ് ന്യൂസിലാൻഡിൽ ജോലി ചെയുന്ന ദമ്പതികൾ എന്ന വ്യാജേന രണ്ടുപേർ ഇത് വാടകയ്ക്ക് എടുക്കുന്നത്. വ്യാജ ആധാർ കാർഡും ലൈസൻസും നൽകി വാടകയും തരാതെ ഉള്ളതെല്ലാം അടിച്ചുമാറ്റി അന്ന് തന്നെ അവർ സ്ഥലംവിട്ടു.

ചെരുപ്പും ഷൂസും ബാഗും സ്‌പീക്കറും അടക്കം സ്വന്തം എന്ന് പറയാവുന്ന എലാ സാധനങ്ങളും കൊണ്ട് പോയി എന്നാണ് മേഘ്‌ന കുറിപ്പിൽ പറയുന്നത്. വീടിനുള്ളിൽ ഒന്നും തന്നെ ബാക്കി വെക്കാത്ത രീതിയിൽ അവരുടെ ബാഗിൽ എന്തൊക്കെ കൊണ്ട് പോകാമോ അതെലാം എടുത്തു കടന്നു കളഞ്ഞു എന്നാണ് പറയുന്നത്. എന്തിന് തന്റെ അടിവസ്ത്രവും സോക്സും വരെ കൊണ്ടുപോയെന്നാണ് നടി പറയുന്നത്.

വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫ്രെയിമുകളും ഉടച്ചെന്നും ഫർണിച്ചറുകളും മറ്റും നശിപ്പിച്ചെന്നും നടി വ്യക്തമാക്കി. ഇതുകൂടാതെ സഹായിയായ യുവതിയെ പറ്റിച്ച് 85000 രൂപയും ഇവർ മോഷ്ടിച്ചിട്ടുണ്ട്. യുവതിയുടെ മകളെ ന്യൂസിലാൻഡിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പൈസ കൊണ്ടുപോയത്.

ഈ ദമ്പതികൾ ഇതിനു മുമ്പും പലരെയും പറ്റിച്ചു ഇത് പോലെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും നടി പറയുന്നു. ഗോവയിൽ വരുന്നവരും താമസിക്കുന്നവരും ഇവരെ സൂക്ഷിക്കണം എന്നും നടി മേഘ്‌ന കൂടി ചേർത്തു. യുവതിയുടെ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ കുറിപ്പ്. മാത്രമല്ല ആ ചിത്രത്തിൽ തട്ടിപ്പ് നടത്തിയ യുവതി അണിഞ്ഞിരിക്കുന്നത് തന്റെ വേഷമാണെന്നും അമർഷത്തോടെ നടി പറയുന്നു. സിനിമയിൽ നിന്നും ബിസിനസിലേക്ക് ചുവടു മാറുമ്പോൾ ഇത്തരമൊരു പണി നടി പ്രതീക്ഷിച്ചിരിക്കില്ല.

 

Read more topics: Actress, Meghna, lost,
English summary
Actress Meghna has lost many things

More News from this section

Subscribe by Email