topbanner
Sunday February 18th, 2018 - 4:42:am
topbanner
Breaking News

വിവാഹത്തിന് മുമ്പുള്ള സെക്‌സില്‍ യാതൊരു തെറ്റുമില്ല: നടി ഗായത്രി സുരേഷിന്റെ വെളിപ്പെടുത്തലിനെ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

fasila
വിവാഹത്തിന് മുമ്പുള്ള സെക്‌സില്‍ യാതൊരു തെറ്റുമില്ല: നടി ഗായത്രി സുരേഷിന്റെ വെളിപ്പെടുത്തലിനെ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

എന്നും വിവാദങ്ങളുടെ കൂടപ്പിറപ്പായ നടി ഗായത്രി സുരേഷ് വീണ്ടും വിവാദത്തില്‍. വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞതാണ് ഗായത്രിയെ വെട്ടിലാക്കിയത്. ഇതോടെ നടിക്കെതിരേ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ഉയര്‍ത്തുകയാണ് ഒരുകൂട്ടര്‍.

ഡൈന്‍ ഔട്ട് എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി സുരേഷ് പറഞ്ഞത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റല്‍ സെക്‌സ് സംസാരിക്കാന്‍ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുമ്പേ ഉള്ള സെക്‌സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്.

വെറുമൊരു തമാശക്കാണേല്‍ എനിക്ക് താല്പര്യം ഇല്ല. തൊട്ടടുത്ത ചോദ്യം ഇങ്ങനെ- ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വ്യക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാന്‍ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി.

ഇല്ലെങ്കില്‍ എനിക്ക് സമാധാനമായി ഇരിക്കാന്‍ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പാര്‍വതിക്കൊപ്പമാണെന്നും ഗായത്രി വ്യക്തമാക്കി.

സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതുതന്നെയാണ് തനിക്കും ശരിയായി തോന്നിയതെന്ന് ഗായത്രി പറയുന്നു.

 

English summary
Actress Gayathri Suresh Protest in social media
topbanner

More News from this section

Subscribe by Email