Thursday May 24th, 2018 - 7:39:am
topbanner

ശ്രീനിവാസന്‍ ആശുപത്രിയിലായത് തന്റെതന്നെ സിനിമയുടെ ഡബ്ബിങിനിടെ

fasila
ശ്രീനിവാസന്‍ ആശുപത്രിയിലായത് തന്റെതന്നെ സിനിമയുടെ ഡബ്ബിങിനിടെ

നടൻ ശ്രീനിവാസൻ ആശുപത്രിയിലായത് താൻ തന്നെ തിരക്കഥയും സംഭാഷണവും രചിച്ച 'പവിയേട്ടന്റെ മധുര ചൂരൽ' എന്ന സിനിമയുടെ ഡബ്ബിംങ് ജോലികൾ പുരോഗമിക്കവെ.  ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തിലാണ് ആദ്യ സമയങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ അത് നിഷേധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വ്യതിയാനം കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ട് വന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പവിയേട്ടന്റെ മധുര ചൂരലിന്. കണ്ണൂരിലും, പൊള്ളാച്ചിയിലും വച്ച് ചിത്രീകരിച്ച്‌ ശ്രീനിവാസനും, ലെനയും പ്രധാന വേഷത്തിലഭിനയിച്ച ചിത്രം പുതുമുഖ സംവിധായകന്‍ ശ്രീകൃഷ്ണനാണ്  സംവിധാനം ചെയ്യുന്നത്. 

Pavizhettante Madhurachooral

Read more topics: Actor, Sreenivasan, hospital
English summary
Actor Sreenivasan was in the hospital while shooting for 'Pavizhettante Madhurachooral'

More News from this section

Subscribe by Email