Friday November 16th, 2018 - 5:40:am
topbanner

50 വര്‍ഷങ്ങള്‍ക്കുശേഷം ചെമ്മീനിലെ പരീക്കുട്ടിയും പഞ്ചമിയും വീണ്ടും കണ്ടുമുട്ടി

NewsDesk
50 വര്‍ഷങ്ങള്‍ക്കുശേഷം ചെമ്മീനിലെ പരീക്കുട്ടിയും പഞ്ചമിയും വീണ്ടും കണ്ടുമുട്ടി

കൊച്ചി: തകഴിയുടെ പ്രശസ്തമായ ചെമ്മീന്‍ നോവലിലെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളായ പരീക്കുട്ടിയും കൊച്ചു പഞ്ചമിയും വീണ്ടും കണ്ടുമുട്ടി. പരീക്കുട്ടിയായി അഭിനയിച്ച മധുവും കറുത്തമ്മയുടെ അനുജത്തിയായ പഞ്ചമിയായി അഭിനയിച്ച ലത രാജുവുമാണ് 50 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയത്. 

എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷച്ചടങ്ങായിരുന്നു വേദി. ലതയും ഭര്‍ത്താവ് ജെ എം രാജുവും പ്രത്യേക ക്ഷണിതാക്കളായാണ് കരയോഗത്തിന്റെ നവതി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. നവതി ആഘോഷത്തില്‍ മധുവിനെ ആദരിക്കല്‍ ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്.

കൈകൂപ്പി തന്നെ കാണാന്‍വന്ന പഴയ കൊച്ചനുജത്തിയെ മധു വാത്സല്യപൂര്‍വം സ്വീകരിച്ചു. ജ്യേഷ്ഠസഹോദരനു തുല്യമായ സ്ഥാനമാണ് ലതയും മധുവിന് മനസ്സില്‍ നല്‍കിയിരിക്കുന്നത്. ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ തെറ്റുകള്‍ പറഞ്ഞ് തിരുത്തിയത് ലത ഓര്‍മിച്ചെടുത്തു. കുടുംബവിശേഷങ്ങളും സൗഹൃദവും കൈമാറി അല്‍പ്പനേരം നീണ്ടുനിന്നു കൂടിക്കാഴ്ച.

ചെമ്മീനിനുശേഷം ലത ഒരു സിനിമയില്‍ക്കൂടി അഭിനയിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഗായികയായും പിന്നീട് കുറെക്കാലംകൂടി ലത സിനിമാലോകത്ത് ഉണ്ടായിരുന്നു.

Read more topics: Madhu
English summary
Actor Madhu meets old co actress
topbanner

More News from this section

Subscribe by Email