topbanner
Monday April 24th, 2017 - 8:39:pm
topbanner

'ട്രെന്റുകള്‍ എനിയ്ക്ക് ഇഷ്ടമാണ്' വിവാഹ മോചന വാര്‍ത്തയ്ക്ക് മറുപടിയുമായി നടി ആര്‍തി

Lijin Kadukkaram
'ട്രെന്റുകള്‍ എനിയ്ക്ക് ഇഷ്ടമാണ്' വിവാഹ മോചന വാര്‍ത്തയ്ക്ക് മറുപടിയുമായി നടി ആര്‍തി

വിവാഹ മോചന വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി നടി ആര്‍തി രംഗത്ത്. അടുത്തകാലത്ത് വിവാഹമോചന വാര്‍ത്തകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു അതിനേക്കാളായിരുന്നു താരങ്ങളുടെ പേരിലുള്ള വ്യാജ വാര്‍ത്തകളുടെ എണ്ണം. ഇത്തരത്തില്‍ വ്യാജ വാര്‍ത്തയ്ക്ക് ഒടുവില്‍ ഇരയായത് തമിഴ് താരം ആര്‍തിയാണ്. സിനിമകളിലും ടി വി ഷോകളിലും തിളങ്ങി നില്‍ക്കുന്ന ഹാസ്യതാരമാണ് ആര്‍തി. വാര്‍ത്തകളോട് തന്റേതായ രീതിയിലാണ് താരം പ്രതികരിച്ചത്.

 'ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് ആളുകള്‍ വിവാഹ മോചനത്തെക്കുറിച്ച് ചോദിക്കുന്നത്. വേര്‍പിരിയുകയാണോ എന്നു ചോദിക്കുന്നവരോട് ഞാന്‍ അതേ എന്നു പറയും. പുതിയ ട്രെന്റുകള്‍ എനിക്ക് ഇഷ്ടമാണെന്നും പറയും അവര്‍ക്ക് സന്തോഷമാകട്ടെ. പക്ഷേ ഇപ്പോള്‍ വേര്‍പിരിയണമെന്ന് ഞങ്ങള്‍ക്ക്  ഉദ്ധേശമില്ലെന്നും' താരം പറഞ്ഞു.

 2009ല്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ആര്‍തിയുടെയും തമിഴ് നടന്‍ ഗണേഷിന്റെയും വിവാഹം. വിവാഹ ശേഷവും ഇവര്‍ അഭിനയത്തില്‍ സജീവമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഗേള്‍സ് എന്ന മലയാള ചിത്രത്തിലും ആര്‍തി അഭിനയിച്ചിട്ടുണ്ട്. ജനുവരിയില്‍ പുറത്തിറങ്ങുന്ന കത്തി സണ്ടൈ യാണ് അവാനമായി അഭിനയിച്ച തമിഴ് ചിത്രം.

Read more topics: Aarthi, ganesh,
English summary
actree aaarthi reply on divorce news
topbanner topbanner

More News from this section

Subscribe by Email