Thursday September 20th, 2018 - 2:34:am
topbanner
Breaking News

പ്രിയപ്പെട്ട ആരാധകന് സമ്മാനങ്ങളുമായി ആമിര്‍ ഖാന്‍ എത്തി

NewsDesk
പ്രിയപ്പെട്ട ആരാധകന് സമ്മാനങ്ങളുമായി ആമിര്‍ ഖാന്‍ എത്തി

ഏറെക്കാലമായുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ പതിനാലുകാരനായ നിഹാല്‍ ബിത്‌ല ഒരിക്കലും കരുതിയിരുന്നില്ല ആഗ്രഹം സാധിക്കുമെന്ന്. പ്രിയതാരം ആമിര്‍ ഖാനെ കണ്ടുമുട്ടിയതിലും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ കഴിഞ്ഞതിലുമുള്ള സന്താഷത്തിലാണ് ഇപ്പോള്‍ നിഹാല്‍.

ചെറുപ്രായത്തില്‍ തന്നെ അകാലവാര്‍ധക്യം വരുന്ന അപൂര്‍വ രോഗത്തിന് ഉടമയാണ് നിഹാല്‍ ബിത്‌ല. ആമിര്‍ ഖാന്റെ താരെ സമീന്‍ പര്‍ എന്ന ചിത്രം കണ്ടശേഷം തന്റെ ചിന്താഗതി മാറിയെന്നും ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാന്‍ കഴിഞ്ഞെന്നും നിഹാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ആമിര്‍ നിഹാലിനെ കാണാനെത്തിയത്. താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ സിഡി ഉള്‍പ്പെടെ വിവിധ സമ്മാനങ്ങളും ആമിര്‍ നല്‍കി. താന്‍ വരച്ച ഗണേശ ഭഗവാന്റെ ചിത്രമായിരുന്നു നിഹാന്‍ ആമിറിന് നല്‍കിയത്.

നേരത്തെ അമിതാഭ് ബച്ചന്‍ അഭിനയിച്ച പാ എന്ന ചിത്രം നിഹാലിനെ പോലെ അകാല വാര്‍ധക്യം വന്ന കുട്ടിയുടെ കഥപറയുന്നതാണ്. സിനിമ പുറത്തുവന്നശേഷം നിഹാലിനെ ക്ലാസിലെ കുട്ടികള്‍ കളിയാക്കുക പതിവായിരുന്നു. എന്നാല്‍, കളിയാക്കല്‍ അവഗണിക്കാന്‍ അച്ഛന്‍ പറഞ്ഞതോടെ താന്‍ അക്കാര്യം ശ്രദ്ധിക്കാതായെന്നും പിന്നീട് സഹപാഠികള്‍ തന്നെ ഇഷ്ടപ്പെട്ടുതുടങ്ങിയെന്നും നിഹാല്‍ ഫേസ്ബുക്കില്‍ പറയുന്നുണ്ട്.

Read more topics: Aamirkhan
English summary
Aamir khan meets his fan with prizes
topbanner

More News from this section

Subscribe by Email