Wednesday September 19th, 2018 - 4:38:pm
topbanner
Breaking News

സ്ഫടികത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു

NewsDesk
സ്ഫടികത്തിന്റെ ട്രെയിലര്‍ തരംഗമാകുന്നു

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ കിടിലന്‍ ട്രെയിലര്‍ തരംഗമാകുന്നു. ആട്‌തോമയെ അനശ്വരനാക്കിയ മഹാനടന്റെ പ്രകടനം ഒന്നു കൂടി കാണാന്‍ ആഗ്രഹിക്കാത്തവരയായി ആരും തന്നെ ഉണ്ടാകില്ല. പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പുത്തന്‍ ട്രെയിലറുകര്‍  കൈയ്യടിച്ച് സ്വീകരിച്ച ആരാധകര്‍ ആട് തോമയുടെ  രണ്ടാം വരവ് ആഘോഷമാക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് സ്ഫടികത്തിന്റെ ട്രെയിലറിന് ലഭിച്ചത്.1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ട്രെയിലര്‍ ഇറങ്ങുന്നത്. ചിത്രത്തിലെ സൂപ്പര്‍ സീനുകള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മോഹന്‍ലാലിന്റെ ആടുതോമയും തിലകന്റെ ചാക്കോ മാഷുമെല്ലാം ഇന്നും എല്ലാവരുടേയും ഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്നു.

ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ സില്‍ക്ക് സ്മിത , ഉര്‍വ്വശി ,കെപിഎസി ലളിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സിനിമയുടെ രസം ഒട്ടും ചോര്‍ന്നു പോകാതെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.  

English summary
Biggest mass ever Aadu Thoma-Spatikam Trailer
topbanner

More News from this section

Subscribe by Email