Thursday November 22nd, 2018 - 4:17:pm
topbanner

പുരസ്‌കാരങ്ങള്‍ കാണുമ്പോള്‍ പേടിയാണെന്ന് ശ്രീനിവാസൻ

RA
 പുരസ്‌കാരങ്ങള്‍ കാണുമ്പോള്‍ പേടിയാണെന്ന് ശ്രീനിവാസൻ

അച്ഛനും മകനും മത്സരിച്ച് അഭിനയിച്ച അരവിന്ദന്റെ അതിഥികളുടെ നൂറാം ദിനാഘോഷത്തിൽ മകന്റെ അവാർഡിനെ കുറിച്ച് വാചാലനായിരിക്കുയാണ് ശ്രീനിവാസൻ.വിനീത് പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ പോയി വരുമ്പോൾ ഇതുപോലെ മൊമന്റോയുമായി വരും.

ഇതൊന്നും ചെന്നൈയിൽ കൊണ്ടുപോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടുവരുന്നത്. അവിടെ ഈ സാധനം തട്ടി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മൊമന്റോ കാണുമ്പോൾ പേടിയാണ്. അതുകൊണ്ട് ഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യർഥിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു.

കൊച്ചിയിൽ സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിൽ വിനീത്, ശ്രീനിവാസൻ, അജു വർഗീസ്, ഉർവശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീർ, ഷാൻ റഹ്മാൻ എന്നിങ്ങനെ സിനിമയിലെ മുഴുവൻ അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാടും അതിഥിയായി എത്തിയിരുന്നു.

ഈ സിനിമയിൽ ഉർവശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തിൽ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവർ. എന്റെ തലമുറയും എനിക്ക് ശേഷം വരുന്ന തലമുറയും ഇങ്ങനെയുള്ള ആളുകളോടൊപ്പം പ്രവർത്തിക്കണം. അവരുടെ കഴിവുകൾ കണ്ട് പഠിക്കണമെന്നും വിനീത് പറഞ്ഞു. ഈ സിനിമയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്ന് വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

 

Read more topics: AWARD, RESPONSE, SREENIVASAN
English summary
AWARD RESPONSE SREENIVASAN
topbanner

More News from this section

Subscribe by Email