Thursday August 16th, 2018 - 6:10:pm
topbanner

അനുഷ്‌ക ഷെട്ടി- പ്രഭാസ് വിവാഹത്തെ കുറിച്ച് പ്രതികരണവുമായി അമ്മ

rajani v
അനുഷ്‌ക ഷെട്ടി- പ്രഭാസ് വിവാഹത്തെ കുറിച്ച് പ്രതികരണവുമായി അമ്മ

അനുഷ്‌ക ഷെട്ടിയെയും പ്രഭാസിനെയും തമ്മിൽ വിവാഹം കഴിപ്പിക്കാനായി ആരാധകർ കുറച്ചു നാളെ പെടുന്നത് ചില്ലറ കഷ്ടപ്പാടൊന്നും അല്ല. എന്നാൽ ഇരുവരേയും വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് അനുഷ്കയുടെ അമ്മ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ‘പ്രഭാസും ഞാനും വിവാഹിതരാകാന്‍ പോകുന്നില്ല.

ബാഹുബലി-ദേവസേന പോലെയുളള കെമിസ്ട്രി യഥാര്‍ത്ഥ ജീവിതത്തില്‍ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനില്‍ മാത്രമാണ്, പ്രഭാസുമായുളള വിവാഹ വാര്‍ത്തകളോടുളള അനുഷ്‌കയുടെ പ്രതികരണം ഇതായിരുന്നു. ഇപ്പോളിതാ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അനുഷ്‌കയുടെ അമ്മയും രംഗത്തെത്തിയിരിക്കുകയാണ്.

‘അവര്‍ രണ്ടുപേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.പ്രഭാസിനെപ്പോലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആയ ഒരാളെ അനുഷ്‌കയ്ക്ക് കിട്ടണമെന്നാണ് എന്റെയും ആഗ്രഹം. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. അവരുടെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കൂ, അനുഷ്‌കയുടെ അമ്മ പറഞ്ഞതായി തെലുങ്ക് മാധ്യമമായ സാക്ഷി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അനുഷ്‌ക എത്രയും പെട്ടെന്ന് വിവാഹിതയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

36 വയസ്സുളള അനുഷ്‌കയും 38 വയസ്സുളള പ്രഭാസും ഇപ്പോഴും വിവാഹിതരാകാതെ കഴിയുകയാണ്. ഉടനൊന്നും താന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അടുത്തിടെ പ്രഭാസ് പറഞ്ഞത്. സാഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.

 

Read more topics: ANUSHKASHETTY, PRABHAS, MARRIAGE
English summary
ANUSHKASHETTY PRABHAS MARRIAGE
topbanner

More News from this section

Subscribe by Email