Sunday October 21st, 2018 - 10:22:pm
topbanner
Breaking News

ആമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ തോമസ്

rajani v
ആമിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ തോമസ്

കൊച്ചി: ആമിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടോവിനോ തോമസ്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കടുത്ത ആരാധകനാണ് താന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ചപ്പോള്‍ തുടങ്ങിയ ആരാധനയാണിത്. പിന്നീടങ്ങോട്ട് മാധവിക്കുട്ടിയുടെ മുഴുവന്‍ കൃതികളും വായിച്ചിരുന്നെന്നും താരം പറയുന്നു.

സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്നും ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്‌ബോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

മഞ്ജു വാര്യര്‍ എന്ന നടിയ്‌ക്കൊപ്പം സ്‌ക്രീനില്‍ അഭിനയിക്കാന്‍ സാധിച്ചതും വലിയൊരു അനുഭവമായിരുന്നു. എല്ലാ പ്രേക്ഷകര്‍ക്കും തിയേറ്ററിലെത്തി കാണാവുന്ന ചിത്രമാണ് ആമിയെന്ന് ടോവിനോ പറയുന്നു.

 

Read more topics: AAMI FILM, TOVINO THOMAS
English summary
AAMI FILM TOVINO THOMAS
topbanner

More News from this section

Subscribe by Email