Friday August 23rd, 2019 - 10:19:am
topbanner
topbanner

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മിന്നിത്തിളങ്ങി ലേഡി ഗാഗ

JB
ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മിന്നിത്തിളങ്ങി ലേഡി ഗാഗ

ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗക്കാണ്.

സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരമുണ്ട്. പുതുമുഖ ഗായികക്കുള്ള പുരസ്‌കാരം ദുവാ ലിപക്കാണ്. മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്നര്‍ . പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്.

സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ ചൈല്‍ഡിഷ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക തിളങ്ങി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, സോങ് ഓഫ് ദ ഇയര്‍, റാപ് സങ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ ഗ്രാമി ദിസ് ഈസ് അമേരിക്കക്കാണ്. കസെ മസ്ഗ്രേവ്സിന്റെ ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. കസെ മസ്ഗ്രേവ്സിന്റെ തന്നെ ബട്ടര്‍ഫ്ലൈസിനാണ് കണ്‍ട്രി സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി.

അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലിന് മരണാനന്തര ബഹുമതിയായി ഗ്രാമി ലഭിച്ചു. കോര്‍ണലിന്റെ വെന്‍ ബാഡ് ഡസ് ഗുഡ് എന്ന ഗാനത്തിനാണ് പുരസ്‌കാരം. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

Read more topics: 61th garmy award, announced,
English summary
61th garmy award announced
topbanner

More News from this section

Subscribe by Email