Tuesday October 23rd, 2018 - 5:24:pm
topbanner
Breaking News

സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല; പോലീസിന്റെ മുന്നിലും ശല്യക്കാരന്റെ ആവശ്യം ഇങ്ങനെ

Jikku Joseph
സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല; പോലീസിന്റെ മുന്നിലും ശല്യക്കാരന്റെ ആവശ്യം ഇങ്ങനെ

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ ശല്യം ചെയ്ത യുവാവിലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെടുത്താണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലും ദേബ്കുമാര്‍ തന്റെ നിലപാടു മാറ്റിയിട്ടില്ല. സാറയെ താന്‍ തന്നെ വിവാഹം കഴിക്കുമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമാണ് ദേബ്കുമാറിന്റെ വാദം. സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല എന്നാണ് ദേബ്കുമാര്‍ ആവര്‍ത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടപോവില്ലെന്നും ദേബ്കുമാര്‍ പറയുന്നു. ജനുവരി പതിനൊന്നു വരെ ദേബ്കുമാര്‍ പോലീസ് കസ്റ്റഡിയിലായിരിക്കും. സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടര്‍ച്ചയായി വിളിച്ച ദേബ് കുമാര്‍ സാറയോട് മോശമായി സംസാരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ തുടര്‍ച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

English summary
32 year old man disturbs sachins daughter sara tendulkar
topbanner

More News from this section

Subscribe by Email