Sunday May 19th, 2019 - 6:28:pm
topbanner
topbanner

2.0 മുന്നേറ്റം തുടരുന്നു ; ഏഴു ദിവസം കൊണ്ട് 500 കോടി നേടി

suji
2.0 മുന്നേറ്റം തുടരുന്നു ; ഏഴു ദിവസം കൊണ്ട് 500 കോടി നേടി

അക്ഷയ് കുമാറും രജനിയും അഭിനയിച്ച ശങ്കര്‍ ചിത്രം 2.0 തിയറ്ററിലെത്തി ഏഴു ദിവസം പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ചിത്രം 500 കോടി രൂപയ്ക്ക് മേല്‍ കളക്ട് ചെയ്‌തെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് 367 കോടി രൂപ ചിത്രം ഇതുവരെ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ 56,000 തിയേറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ലിക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000 ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0.

ഒന്നാംദിവസം തന്നെ 115 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണു കണക്കുകള്‍. 6.09 കോടിയാണു കേരളത്തില്‍ ചിത്രത്തിനു ഒന്നാം ദിവസം ലഭിച്ച കളക്ഷന്‍. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് .

Read more topics: 2.0, collection report
English summary
2.0 collection report
topbanner

More News from this section

Subscribe by Email