Wednesday December 19th, 2018 - 7:01:am
topbanner

15 കോടിയുടെ റെക്കോർഡു നേട്ടത്തിൽ സായിപ്പല്ലവി..

Renjini
15 കോടിയുടെ റെക്കോർഡു നേട്ടത്തിൽ സായിപ്പല്ലവി..

15 കോടിയുടെ റെക്കോർഡു നേട്ടത്തിൽ സായിപ്പല്ലവി.സായ് പല്ലവിയും വരുണ്‍ തേജും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് ചിത്രം ഫിദയിലെ വച്ചിന്തെ മെല്ലാ മെല്ലഗ വച്ചിന്തെ.. എന്ന ഗാനമാണ് യൂട്യൂബ്ല്‍ 15 കോടിയുടെ റെക്കോർഡിട്ടത്.

ഒരു കല്യാണ വീടിന്റെ അന്തരീക്ഷത്തിലുള്ളതാണ് ഫിദയിലെ പാട്ട് സീന്‍. സായ് പല്ലവിയുടെ നൃത്ത ചുവടാണ് ഹൈലൈറ്റ്.നാലു ലക്ഷത്തിന് അടുത്ത് ലൈക്കും ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്.

ബാഹുബലിയുടെ ആദ്യ ഭാഗത്തെ കോന് ഹേ വോ എന്ന ഗാനത്തേയും ബാഹുബലി രണ്ടാം ഭാഗത്തിലെ സഹോരെ ബാഹുബലിയേയും പിന്നിലാക്കിയാണ് ഫിദയിലെ ഗാനം റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ശേഖര്‍ കമുലയായിരുന്നു ഫിദയുടെ സംവിധായകന്‍. മധുപ്രിയയും രാംകിയും ചേര്‍ന്ന് ആലപിച്ച ഗാനം സംഗീകം ചെയ്തത് ശക്തികാന്ത് കാര്‍ത്തികാണ് .

Read more topics: saipallavi, fida, 15, crore, record
English summary
15 crore record saipallavi fida
topbanner

More News from this section

Subscribe by Email