Friday September 21st, 2018 - 1:30:pm
topbanner
Breaking News

നിങ്ങള്‍ ബന്ധങ്ങള്‍ തകര്‍ക്കുകയാണോ, നിങ്ങള്‍ അറിയാതെ

suji
നിങ്ങള്‍ ബന്ധങ്ങള്‍ തകര്‍ക്കുകയാണോ, നിങ്ങള്‍ അറിയാതെ

ബന്ധങ്ങള്‍ മികച്ച രീതിയില്‍ നില്‍ക്കാന്‍ കുറച്ച് അധ്വാനിക്കണമെന്ന് എല്ലാവരും പറയും. രണ്ട് പേര്‍ തമ്മില്‍ ശ്രമിച്ചാല്‍ മാത്രമാണ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയുള്ളൂ. ചില ചെറിയ തെറ്റുകള്‍ ശീലങ്ങളായി മാറുന്നതാണ് പലപ്പോഴും ബന്ധങ്ങളെ തകര്‍ക്കുന്നതിലേക്ക് നയിക്കുന്നത്.

ഈ സോറിയെന്ന വാക്ക് കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് പലരും ചോദിക്കാറുണ്ട്. തെറ്റുകള്‍ സമ്മതിക്കുന്നത് ശരിയാണെങ്കിലും രക്ഷപ്പെടാന്‍ സ്ഥിരമായി സോറി പറയരുത്.

എല്ലാ പങ്കാളികള്‍ക്കും വഴക്കും, തര്‍ക്കങ്ങളും ഒക്കെ ഉണ്ടായേക്കാമെങ്കിലും ഇത് തീര്‍ക്കാന്‍ എടുക്കുന്ന ശ്രമങ്ങള്‍ ബന്ധത്തെ ബാധിക്കും. മനസ്സില്‍ സൂക്ഷിക്കുന്ന രോഷം പിന്നീട് എടുത്ത് ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. ഇത് തുറന്ന് സംസാരിക്കുന്നില്ലെന്നതിന്റെ സൂചനയാണ്.

പങ്കാളിയെ കുറിച്ച് യഥാര്‍ത്ഥമല്ലാത്ത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നത് അപകടമാണ്. എല്ലാ ദിവസവും സന്തോഷകരമാകുന്ന ഒരാളും ഭൂമിയില്‍ കാണില്ല, ഒന്നും പെര്‍ഫെക്ടല്ല എന്നും തിരിച്ചറിയണം. പങ്കാളിക്ക് മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടുന്നതാണ് ചിലരുടെ സ്വഭാവ രീതി.

പക്ഷെ മറുവശത്തുള്ള വ്യക്തിയുടെ മാനസികനില തകര്‍ത്തുള്ള ഈ രീതി നേട്ടം സമ്മാനിക്കില്ല. പങ്കാളിക്ക് സ്വയം ചെലവഴിക്കാനുള്ള സമയവും, ഇടവും നല്‍കാന്‍ അവസരം നല്‍കുന്നത് ഗുണകരമാണ്. ബുദ്ധിമുട്ട് തോന്നുള്ള രീതികള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ചില കാര്യങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ട് കാണിച്ചാല്‍ അതുമായി പൊരുത്തപ്പെടാന്‍ ശ്രദ്ധിക്കണം.

 

Read more topics: damaging , relationship
English summary
you are damaging your relationship without even realising it
topbanner

More News from this section

Subscribe by Email