Tuesday March 19th, 2019 - 1:28:am
topbanner
topbanner

ചിരിക്കുമ്പോള്‍ കണ്ണിന് ചുറ്റും ചുളിവ് പ്രത്യക്ഷപ്പെടുന്നവര്‍ ആത്മാര്‍ത്ഥതയുള്ളവര്‍

suji
 ചിരിക്കുമ്പോള്‍ കണ്ണിന് ചുറ്റും ചുളിവ് പ്രത്യക്ഷപ്പെടുന്നവര്‍ ആത്മാര്‍ത്ഥതയുള്ളവര്‍

ചിരിക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും കണ്ണിന് ചുറ്റും ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഇവര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്ന് പഠനം. ക്യാനഡയിലെ വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൂടുതല്‍ ശക്തവും, ആത്മാര്‍ത്ഥവുമായ വികാരപ്രകടനം നടത്താനാണ് തലച്ചോറ് ഇത്തരം ചുളിവുകള്‍ നല്‍കുന്നത്.

ഡച്ചെന്‍ മാര്‍ക്കര്‍ എന്നാണ് കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ക്ക് പേര്. ചിരി, വേദന, വിഷമം തുടങ്ങി വിവിധ വികാരങ്ങള്‍ക്കൊപ്പമാണ് ഇത് പ്രത്യക്ഷപ്പെടുക. മനസ്സില്‍ തോന്നുന്ന വികാരത്തിന്റെ ആധിക്യം അനുസരിച്ചാണ് ഈ ചുളിവുകള്‍ തലച്ചോറ് ഒരുക്കുക. ഇത് പരിശോധിച്ചാണ് കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവരാണ് ഈ രീതിയില്‍ പ്രതികരിക്കുകയെന്ന് ഗവേഷകര്‍ പറഞ്ഞു.

എതിരെ നില്‍ക്കുന്ന വ്യക്തിയുടെ ചിരി കണ്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഇതോടെ തെളിയുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. അവര്‍ ആത്മാര്‍ത്ഥമായാണോ ചിരിക്കുന്നത്, വിശ്വസിക്കാന്‍ കഴിയുമോ, അല്ലെങ്കില്‍ ഒഴിവാക്കണോയെന്ന് ഇത് മാര്‍ഗ്ഗമാകും.

 

Viral News

English summary
wrinkles around your eyes It means youre a sincere person
topbanner

More News from this section

Subscribe by Email