Tuesday September 25th, 2018 - 2:41:pm
topbanner

ഐസ്‌ക്രീം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; അലിഞ്ഞ് പോകാത്ത ഐസ്‌ക്രീം കണ്ടുപിടിച്ചു

suji
 ഐസ്‌ക്രീം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; അലിഞ്ഞ് പോകാത്ത ഐസ്‌ക്രീം കണ്ടുപിടിച്ചു

ചൂടേറിയ സമയത്ത് ഒരു ഐസ്‌ക്രീം നുണയുന്നത് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞ് പോകുന്നത് ഒരു വലിയ വിഷമവും. കുട്ടികളെയാണ് ഇത് ഏറ്റവും ബാധിക്കുന്നത്. എന്നാല്‍ ഐസ്‌ക്രീം പ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോകത്തില്‍ ആദ്യമായി അലിഞ്ഞ് പോകാത്ത തരത്തിലുള്ള ഐസ് ലോലി കണ്ടുപിടിച്ചെന്നതാണ് ആ വാര്‍ത്ത. പാചക സ്‌പെഷ്യലിസ്റ്റുകളായ ബോംപാസ് & പാറാണ് ഈ സൃഷ്ടിക്ക് പിന്നില്‍. ഇവര്‍ക്ക് ഇതിനുള്ള ആശയം ലഭിച്ചത് രണ്ടാം ലോകമഹായുദ്ധ കാലത്തെ കഥയില്‍ നിന്നുമാണ്.

ഇന്‍വെന്ററായ ജെഫ്രി പൈക്ക് രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലില്‍ പൊങ്ങിക്കിടക്കുന്ന റണ്‍വെ സൃഷ്ടിക്കാന്‍ ഐസ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനായി ഐസില്‍ ചില വസ്തുക്കള്‍ ചേര്‍ത്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ആളുകള്‍ ഇതുകേട്ട് ചിരിച്ചു.

ഇതേ ഐഡിയയാണ് ബോംപാസ് &പാര്‍ അലിയാത്ത ഐസ്‌ക്രീം സൃഷ്ടിക്കാന്‍ ഉപയോഗിച്ചത്. ഭക്ഷ്യയോഗ്യമായ പഴങ്ങളുടെ ഫൈബറാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് മാത്രം. സാധാരണ ഐസ് ലോലികളേക്കാള്‍ മണിക്കൂറുകളോളം ഇത് അലിയാതെ നില്‍ക്കും. സൂപ്പര്‍മാര്‍ക്കറ്റില്‍ ഇത് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

 

English summary
worlds first unmeltable ice lolly has just been invented
topbanner

More News from this section

Subscribe by Email