Sunday July 22nd, 2018 - 8:31:am
topbanner
Breaking News

ആണുങ്ങള്‍ ക്ഷമിക്കണം; സ്റ്റാമിനയുടെ കാര്യത്തില്‍ പെണ്ണുങ്ങള്‍ മുന്നില്‍

suji
 ആണുങ്ങള്‍ ക്ഷമിക്കണം; സ്റ്റാമിനയുടെ കാര്യത്തില്‍ പെണ്ണുങ്ങള്‍ മുന്നില്‍

ആണുങ്ങള്‍ എപ്പോഴും പെണ്ണുങ്ങള്‍ക്ക് മുന്നിലാണെന്ന ധാരണയുണ്ട്. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ലോകത്ത് ഈ ധാരണയിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. എന്നാല്‍ സ്റ്റാമിനയുടെ കാര്യത്തില്‍ ഈ ധാരണ തിരുത്തുകയാണ് ശാസ്ത്രലോകം. പുരുഷന്‍മാരേക്കാള്‍ സ്റ്റാമിന സ്ത്രീകള്‍ക്കാണെന്നാണ് വ്യക്തമായിരിക്കുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വ്യായാമം ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്ക് വേഗത കൂടുതലാണെങ്കിലും സ്ത്രീകളെ അപേക്ഷിച്ച് ഇവര്‍ വേഗത്തില്‍ ക്ഷീണിക്കുമെന്നാണ് ഗവേഷകര്‍ സ്ഥിരീകരിച്ചത്.

മസില്‍ ടെസ്റ്റുകളിലും, സ്റ്റാറ്റിക് വ്യായാമങ്ങളിലും ഇത് നേരത്തെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായ, ദിവസേനയുള്ള അവസ്ഥയില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രൊഫസര്‍ ബ്രയന്‍ ഡാല്‍റ്റണ്‍ വ്യക്തമാക്കി.

ഗവേഷണത്തില്‍ ആണുങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് പെണ്ണുങ്ങളെന്നും തെളിഞ്ഞു. പലവിധ കാര്യങ്ങളിലും നടത്തിയ പഠനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മെച്ചമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ തങ്ങള്‍ക്ക് പിന്നിലാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ആ ചിന്ത മാറ്റാന്‍ സമയമായി.

 

Read more topics: women, stamina
English summary
women have way more stamina than men
topbanner

More News from this section

Subscribe by Email