topbanner
Wednesday July 26th, 2017 - 12:22:pm
topbanner

ലൈംഗീകബന്ധം സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ വിവരിക്കുന്ന ഭാര്യ

NewsDesk
ലൈംഗീകബന്ധം സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ വിവരിക്കുന്ന ഭാര്യ

യുവദമ്പതികളായ വിപിനും നിഷയും പ്രണയിച്ച് വിവാഹിതരായവരാണ്.അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരാകുന്നത്. എന്നാല്‍ വിവാഹശേഷം വിപിന്‍ നിഷയുടെ ചില പെരുമാറ്റങ്ങളിലും പ്രവര്‍ത്തികളിലും അസംതൃപ്തനായി മാറി കാരണം മറ്റൊന്നുമല്ല.

നിഷയുടെ പുരുഷസുഹൃത്തുക്കള്‍ തന്നെ. വിവാഹശേഷം നടക്കുന്ന ഓരോ കാര്യങ്ങളും ഇവര്‍ സുഹൃത്തുക്കളെ അറിയിക്കുന്നെന്നാണ് വിപിന്‍ ആരോപിക്കുന്നത്. ആദ്യമൊന്നും താന്‍ ഇതത്ര കാര്യമാക്കിയില്ലെന്നും പിന്നീട് ലൈംഗീകബന്ധത്തെക്കുറിച്ചും സുഹൃത്തുക്കളോട് വിവരിക്കുകയും പറഞ്ഞ് ചിരിക്കാനും തുടങ്ങിയതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

വിപിന് ഇത് പൂര്‍ണമായും തന്നെ അപമാനിക്കുന്നതായും സ്വകാര്യത ഇല്ലാതാക്കുന്നതുമാണെന്ന് വാദിക്കുന്നു. ആണ്‍ സുഹൃത്തുക്കളോട് ലൈംഗീകതയെതക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് തീര്‍ത്തും സ്വകാര്യമെന്ന കരുതുന്ന കാര്യങ്ങള്‍ പോലും ഭാര്യ ആണ്‍ സുഹൃത്തുക്കളോട് പങ്കുവെക്കുന്നത് വിപിനെ അസ്വസ്ഥനാക്കി. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഇവര്‍ ഒരു മനശാസ്ത്രജ്ഞനെ സമീപിച്ചു.

കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം ഡോക്ടര്‍ മൂന്ന് ചോദ്യങ്ങളാണ് വിപിനോട് ചോദിച്ചത്. അതില്‍ ആദ്യത്തേത്, നിങ്ങള്‍ ഭാര്യയുടെ പിറകെ നടന്ന് അവരെ നിരീക്ഷിക്കാറുണ്ടോ എന്നാണ്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ഭാര്യ നിങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ച് വെക്കാന്‍ മാത്രമെ ശ്രമിക്കുകയുള്ളു. മാത്രമല്ല നിങ്ങളെ സംശയരോഗി എന്ന് മുദ്രകുത്താനും കാരണമാക്കും.

രണ്ടാമതായി അദ്ദേഹം ചോദിച്ചത് ഭാര്യയുടെ കാര്യത്തില്‍ താങ്കള്‍ സ്വാര്‍ത്ഥനാണോ എന്ന് സ്വയം പരിശോധിക്കാനായിരുന്നു. ലൈംഗീകതയെക്കുറിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ച്ചപ്പാടുകളാണുളളത്. നിങ്ങളുടെ ഭാര്യക്ക് അത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ പ്രശ്‌നമുണ്ടായിരിക്കില്ല. അതാവാം അവര്‍ ഇത്തരം കാര്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നത്. മൂന്നാമത്തെ കാര്യം ഭാര്യയുമായി നിങ്ങള്‍ എത്രത്തോളം സമയം ഒരുമിച്ച് ചിലവഴിക്കുന്നുണ്ടെന്നാണ്. സ്‌നേഹവും തുറന്ന ആശയവിനിമയവും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കി മാറ്റും. 

Read more topics: wife, discusses, sex,
English summary
My wife discusses our sex life with her friend
topbanner topbanner

More News from this section

Subscribe by Email