topbanner
Friday September 22nd, 2017 - 8:44:pm
topbanner

അവിഹിതബന്ധം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ഒരു യുവാവ്

NewsDesk
അവിഹിതബന്ധം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ഒരു യുവാവ്

അവിഹിത ബന്ധത്താല്‍ ജീവിതം തകര്‍ന്നുകൊണ്ടിരിക്കുന്ന 43 കാരനായ യുവാവിന് മനശാസ്ത്രജ്ഞക്ക് അയച്ച കത്ത്.
27 കാരിയും അവിവാഹിതയായ യുവതിയുമായി എനിക്ക് മൂന്ന് വര്‍ഷമായി ബന്ധമുണ്ട്. അവളും ഞാനും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്. അവള്‍ തുടക്കം മുതല്‍ തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങളും കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ അടുക്കുന്നത്. ഞാനുമായുള്ള ബന്ധം ആരംഭിച്ചതോടെ അവള്‍ തന്റെ പ്രതിശുത വരനുമായി തെറ്റുകയും ആ ബന്ധം ഒഴിവാക്കുകയും ചെയ്തു.

എന്റെ ഭാര്യക്കില്ലാത്ത സൗന്ദര്യവും ടാലന്റുമാണ് അവളെ എന്നിലേക്ക് അടുപ്പിച്ചിരുന്നത്. ഞങ്ങള്‍ തമ്മില്‍ നിരവധി തവണ ലൈംഗീക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. അവള്‍ എന്റെ വീട്ടില്‍ വരാറും എന്റെ കുഞ്ഞുങ്ങളെ കളിപ്പിക്കാറുമുണ്ട്. എനിക്ക് അവളുടെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. അവള്‍ക്ക് വേണ്ടി വരനെ കണ്ടുപിടിക്കാന്‍ വരെ ഞാന്‍ അവരെ സഹായിച്ചിരുന്നു. എന്നാല്‍ പീന്നീട് അവള്‍ക്ക് എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഇഷ്ടമില്ലാതായി തുടങ്ങി.

അതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. അവളുടെ സാനിധ്യത്തില്‍ എനിക്ക് ഭാര്യയുടെയോ വീട്ടില്‍ നിന്നോ ഫോണ്‍ കോള്‍ വന്നാല്‍ അവള്‍ അസ്വസ്ഥതയാകാനും വഴക്കിടാനും തുടങ്ങും. ഒരു കമ്പനി ടൂറില്‍ ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞതും മറ്റും എന്റെ ഭാര്യയറിഞ്ഞതോടെ ആകെ പ്രശ്‌നത്തിലായിരിക്കുകയാണ്. എനിക്കെന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ എന്റെ കാമുകിക്കുമേലുള്ള ഉത്തരവാദിത്ത്വം ഒഴിവാക്കാനും കഴിയില്ല.

എനിക്ക് അവളെ ഇപ്പോഴും ഇഷ്ടമാണ്. അവളെ വേണ്ടെന്ന് വെക്കാന്‍ എനിക്ക് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ എനിക്കെന്റെ കുടുംബത്തെ വേണ്ടെന്ന് വെക്കാനും കഴിയില്ല. എന്റെ കാമുകി പറയുന്നത് അവള്‍ വിവാഹം കഴിക്കുകയില്ലെന്നും ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിച്ച് വരുന്നത് വരെ അവള്‍ അവിവാഹിതയായി തുടരുമെന്നാണ്. അതോടൊപ്പം ആത്മഹത്യ ഭീഷണിയും എന്റെ എല്ലാ സമാധാനവും ഇല്ലാതാക്കിയിരിക്കുകയാണ്. ഭാര്യക്ക് എന്നില്‍ സംശയവുമാണ്. ഞാനെന്താണ് ചെയ്യേണ്ടത്.

പ്രശസ്ത മനശാസ്ത്രജ്ഞയായ ഡോ.സീമ ഹിങ്ങോര്‍ണ്ണിയുടെ മറുപടി;

ഈ പ്രശ്‌നത്തില്‍ താങ്കള്‍ എറ്റവും ആദ്യം ചെയ്യേണ്ടത് കാമുകിയുമായുള്ള ശാരീരിക ബന്ധം തീര്‍ത്തും ഒഴിവാക്കുകയാണ്.
താങ്കളില്‍ നിന്നും എനിക്ക് മനസ്സിലാകുന്നത് ഈ ബന്ധം അവസാനിപ്പിക്കാന്‍ താങ്കള്‍ ആശങ്കപ്പെടുകയല്ലാതെ മുന്‍കൈയ്യെടുക്കുന്നില്ലെന്നാണ്. കുടുംബമാണെന്റെ എല്ലാമെന്ന് താങ്കള്‍ ആവര്‍ത്തിക്കുമ്പോഴും കുടുംബം തകരാതിരിക്കാനുള്ള വഴികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നില്ല.

ഭര്‍ത്താവിന്റെ റോളിനാണോ കാമുകന്റെ റോളിനാണോ കൂടുതല്‍ പ്രധാന്യം എന്ന് നിങ്ങള്‍ തീരുമാനിച്ച് മുമ്പോട്ട് പോകേണ്ടതാണ്. കാമുകിക്ക് വരനെ കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് കൂടി ഓര്‍ക്കുക. ഇതെല്ലാം നിങ്ങളുടെ കുടുംബജീവിതത്തെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഒരു സൈക്കോളജിസ്റ്റിനെ നേരിട്ട് സമീപിച്ച് സഹായം തേടുക.

നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതകമോ?

ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നാല്‍ പണം മാത്രമല്ല, സുഖവും തരാം 'എസ്ഐ': ആത്മഹത്യ പ്രഖ്യാപിച്ച്‌ കുടുംബം

Read more topics: sex, cheating, husband,
English summary
wfie track my cheating husbands now
topbanner topbanner

More News from this section

Subscribe by Email