Monday October 22nd, 2018 - 7:57:pm
topbanner
Breaking News

ഗര്‍ഭനിരോധനത്തിന് ഐപില്‍ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഈ രോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല; ഡോക്ടര്‍ പറയുന്നത് കേള്‍ക്കു

Jikku Joseph
ഗര്‍ഭനിരോധനത്തിന് ഐപില്‍ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഈ രോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല;  ഡോക്ടര്‍ പറയുന്നത് കേള്‍ക്കു

എമര്‍ജന്‍സി ഗര്‍ഭനിരോധനമാര്‍ഗമാണ് ഐപില്‍. എന്നാല്‍ ഐപിലിന്റെ അശ്രദ്ധമായ ഉപയോഗം ആരോഗ്യം തകരാറിലാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോക്കെയാണ് ഐപില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്. ഏതു സാഹചര്യത്തില്‍, എപ്പോള്‍ ഈ ഗുളിക ഉപയോഗിക്കണം. തുടങ്ങിയ കാര്യങ്ങളെകുറിച്ചു വിശദികരിക്കുന്ന ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ഡോ.വീണ ജെ.എസ് ആണ് ഐപില്ലിനെകുറിച്ചു വളരെ പ്രയോജനകരമായ ഈ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ഡോ.വീണ ജെ.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

I pill

എല്ലാര്‍ക്കും സുപരിചിതമായ tablet. കേട്ടിട്ടെങ്കിലും ഇല്ലാത്തവര്‍ ചുരുക്കം എന്ന് കരുതുന്നു. ഇതൊരു എമര്‍ജന്‍സി ഗര്‍ഭനിരോധനമാര്‍ഗം ആണ്. ഫര്‍മസിയില്‍ നിന്നും prescription ഇല്ലാതെ പലര്‍ക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, I pill schedule H medicine ആണ്. അതായത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ല. ഇതൊരു routine ഗര്‍ഭനിരോധന മാര്‍ഗവും അല്ല. അതായത്, I pill, മറ്റു ഗര്‍ഭനിരോധനഗുളികളെപ്പോലെ അല്ല !

Routine മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ വിട്ടുപോകുമ്പോള്‍, condom പൊട്ടിപ്പോയാല്‍ എന്നീ സാഹചര്യങ്ങളിലും, അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill. കാരണം, high dose ഹോര്‍മോണ്‍ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോര്‍മോണുകള്‍ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകള്‍ ഉണ്ടാക്കും.

1 ആരൊക്കെ I pill ഉപയോഗിക്കരുത് ?

സ്തനാര്‍ബുദം ഉള്ളവര്‍, അടുത്ത രക്തബന്ധത്തില്‍ പെട്ടവര്‍ക്ക് സ്തനാര്‍ബുദം ഉള്ളവര്‍, കൊളെസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, പിത്താശയ രോഗമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, BP ഉള്ളവര്‍ എന്നിവര്‍.
അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം കാരണം I pill പരാജയപ്പെട്ടേക്കാം.
വിഷാദരോഗം ഉള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

2 എപ്പോള്‍ ഉപയോഗിക്കണം ?

ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടാല്‍, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകള്‍ക്കുള്ളില്‍. പരാജയസാധ്യത കൂടുമെങ്കിലും മാക്‌സിമം 120 മണിക്കൂറുകള്‍ക്കുള്ളില്‍ വരെ കഴിക്കാം.)

3 എങ്ങനെ പ്രവര്‍ത്തിക്കുന്നു?

അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.

4 ഒരു I pill കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്ത I pill ആവാം ? ഒരാള്‍ ചോദിച്ച ചോദ്യമാണിത് ! അങ്ങനെയൊരു ഓപ്ഷന്‍ പോലും പരിഗണിക്കരുത്. High dose ഹോര്‍മോണ്‍ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് I pill കഴിച്ചാല്‍, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോള്‍, already അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. I pill ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളില്‍ പുരുഷബീജം survive ചെയ്യുന്ന ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍, കഴിച്ച I pill എത്ര മണിക്കൂറുകള്‍ സംരക്ഷണം തരും എന്ന് ഉറപ്പു പറയാന്‍ പറ്റില്ല.

മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പോയി പറ്റിപ്പിടിച്ചു വളരുന്നതില്‍ നിന്നും തടയാന്‍ I pillനു കഴിവില്ല എന്നാണ്. So, ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങള്‍ക്ക് നിലവിളിക്കേണ്ടി വരില്ല.
I pillന്റെ metabolism കഴിയുമ്പോള്‍ (24 മുതല്‍ 32 വരെയുള്ള മണിക്കൂറുകള്‍) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കില്‍, മുന്നേ കഴിച്ച I pill രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

5 സൈഡ് effecst

ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.
അടുത്ത period ചിലപ്പോള്‍ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കില്‍ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ ശര്‍ദി വരുന്നെങ്കില്‍, പരാജയസാധ്യതയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.
Already ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ. I pill കഴിച്ചതുകൊണ്ട് ആ ഗര്‍ഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. I pill is not teratogenic. ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കില്ല. പ്രൊജസ്‌ട്രോണിന്റെ BP കുറക്കുന്ന എഫക്ട് കാരണം ചിലര്‍ക്ക് i pill കഴിച്ച ശേഷം തലചുറ്റല്‍ പോലെ ഉണ്ടാവാം. So, ഡ്രൈവിംഗ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.

ഒരു വര്‍ഷത്തില്‍ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തില്‍ Normally ഉള്ള പ്രൊജസ്ട്രോണ്‍ ലെവല്‍ നാനോഗ്രാം അളവില്‍ ആണ്. അതിന്റെ ആയിരം മടങ്ങാണ് I pillല്‍ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈസ്ട്രജനും പ്രൊജസ്‌ട്രോണും പ്രത്യേക അനുപാതത്തില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള I pill ഉപയോഗം ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.

I pill NEVER protects from sexually transmitted illnesses. Please note it. Schedule H medicines prescription ഇല്ലാതെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങള്‍ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ I pill ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്.

ഗര്‍ഭനിരോധനം ഒരു തുടര്‍പ്രക്രിയ ആവണം. എമര്‍ജന്‍സി ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
I pill ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കു, ഗര്‍ഭനിരോധനമാര്‍ഗം പരാജയപ്പെടുന്നെങ്കില്‍, അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭാശയത്തില്‍ കോപ്പര്‍ ടി നിക്ഷേപിക്കാവുന്നതാണ്. അതും ഒരു എമര്‍ജന്‍സി method ആണ്.

English summary
veena js facebook post on i-pill
topbanner

More News from this section

Subscribe by Email