topbanner
Sunday February 26th, 2017 - 4:09:am
topbanner

നഖങ്ങള്‍ക്ക് വെണ്മ ലഭിക്കാന്‍ ഇതാ ചില വിദ്യകള്‍

NewsDesk
നഖങ്ങള്‍ക്ക് വെണ്മ ലഭിക്കാന്‍ ഇതാ ചില വിദ്യകള്‍

തുടുത്ത കൈവിരലുകളും വെണ്മയാര്‍ന്ന നഖങ്ങളും എതൊരു പെണ്‍കുട്ടിയുടെയും സ്വപ്‌നമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ കൈവിരലുകള്‍ക്കും മറ്റും വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും പറ്റാറില്ല. അതുകൊണ്ടുതന്നെ കൈനഖങ്ങള്‍ പെട്ടെന്നതന്നെ മഞ്ഞ നിറമായി മാറുകയും പൊട്ടിപ്പോവുകയും ചെയ്യുന്നു. ഇതാ നഖങ്ങളുടെ വെണ്മകാത്തു സംരക്ഷിക്കാന്‍ ചില വിദ്യകള്‍

ടൂത്ത്‌പേസ്റ്റ് നഖങ്ങള്‍ക്കും
ബ്രഷില്‍ അല്‍പ്പം ടൂത്ത്‌പേസ്റ്റ് ചേര്‍ത്ത് നഖങ്ങള്‍ ഉരച്ച് കഴുകുന്നത് നഖങ്ങളുടെ മഞ്ഞനിറം മാറി വെളുത്ത നിറം സ്വന്തമാക്കാന്‍ സഹായിക്കും. മികച്ച ഫലം ലഭിക്കണമെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിക്കണം.

ചെറുനാരങ്ങ ജ്യൂസ്
ബേക്കിങ്ങ്‌സോഡ ചേര്‍ത്ത ചെറുനാരങ്ങ പുരട്ടുന്നത് നഖങ്ങളുടെ മഞ്ഞനിറം മാറാന്‍ ഏറ്റവും മികച്ചതാണ്. ഒരു ബൗളില്‍ അല്‍പ്പം നാരങ്ങനീരും ബേക്കിങ്ങ് സോഡയും ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ ആക്കുക. എന്നിട്ട് ഈ പേസ്റ്റ് കാല്‍നഖങ്ങളില്‍ പുരട്ടുക.

നെയില്‍ വൈറ്റനിങ്ങ് പെന്‍സില്‍
നിരവധി നെയില്‍ വൈറ്റനിങ്ങ് പെന്‍സില്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതോടൊപ്പം മാസത്തിലൊരിക്കല്‍ മാനിക്യൂര്‍ ചെയ്യുന്നതും കൈകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.

മോയിസ്ചറൈസര്‍
കൈകാലുകള്‍ എപ്പോഴും വൃത്തിയായി വയ്ക്കാന്‍ ശ്രദ്ധിക്കുക . തണുപ്പ്കാലങ്ങളില്‍ കൈകാലുകള്‍ക്ക് പെട്ടന്ന് വരള്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാ സ്‌കിന്‍ടൈപ്പിലുള്ളവരും തണുപ്പ് കാലങ്ങളില്‍ മോയിസ്ചറൈസര്‍ ക്രീമോ ലോഷനോ ഉപയോഗിക്കുക.

ബേസ്‌കോട്ട്
നെയില്‍ കളര്‍ ഇടുന്നതിന് മുമ്പ് ബേസ്‌കോട്ട് ഇടാന്‍ മറക്കരുത്. നഖങ്ങളുടെ സ്വാഭാവിക തിളക്കം സംരക്ഷിക്കാന്‍ ബേസ്‌കോട്ട് സഹായിക്കും.

ചൂടുവെള്ളത്തില്‍ കാല്‍ ഇറക്കിവെക്കുക
ഇളംചൂടുവെള്ളത്തില്‍ ഷാംമ്പു ചേര്‍ത്ത് പത്ത്മിനുട്ട് നേരം കാലുകള്‍ ഇറക്കിവയ്ക്കുക. പിന്നീട് പ്യൂമിക് സ്റ്റോണ്‍കൊണ്ട് ഉരച്ചുകഴുകുക. മൃതകോശങ്ങള്‍ നീങ്ങും.

Read more topics: tips, beautiful, nails,
English summary
tips for naturally beautiful nails
topbanner topbanner

More News from this section

Subscribe by Email