Sunday August 19th, 2018 - 1:28:am
topbanner

റോബോട്ടുകളുമായുള്ള സെക്‌സ് യാതൊരു ഗുണവുമില്ലെന്നു വിദഗ്ധര്‍

Jikku Joseph
റോബോട്ടുകളുമായുള്ള സെക്‌സ് യാതൊരു ഗുണവുമില്ലെന്നു വിദഗ്ധര്‍

സെക്‌സ് റോബോട്ടുകള്‍ക്കായി അടുത്തിടെ വന്‍തോതില്‍ ആവശ്യക്കാര്‍ ഏറിയിരുന്നു. കിടപ്പറകള്‍ സെക്‌സ് റോബോട്ടുകള്‍ കീഴടക്കാന്‍ പോകുന്നു എന്നെല്ലാം വാര്‍ത്തകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.


സെക്‌സ് റോബോട്ടുകളെക്കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് ഈ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്റ്റല്‍ കോക്‌സ്, ലണ്ടന്‍ കിങ്ങ്‌സ് ആശുപത്രിയിലെ ഡോക്ടര്‍ ബേവ്‌ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്.

റോബോട്ടുകളുമായി സെക്‌സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്. പലരും ഡോക്ടര്‍മാരോട് സെക്‌സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത്.

സെക്‌സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. സേഫ് സെക്‌സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്‌സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ആദ്യം തീരുമാനിച്ചത്.

എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു. ഒരു പ്രമുഖ സെക്‌സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്‌സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്‌സ് പാവയായ റോക്കി സ്‌നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

മനുഷ്യര്‍ തമ്മില്‍ ഉണ്ടാകുന്ന വൈകാരിക അടുപ്പം ഒരിക്കലും സെക്‌സ് പാവകള്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും പറയുന്നത്. മാത്രമല്ല, മനുഷ്യരെ ഇത് ഒറ്റപ്പെടലിലേക്കു നയിക്കുമെന്നും ചിലര്‍ പറയുന്നു. വന്‍ നഗരങ്ങളില്‍ സെക്‌സ് റോബോട്ടുകള്‍ക്ക് വന്‍തോതില്‍ ആവശ്യക്കാരുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

English summary
new report finds no evidence that having sex with robots is healthy
topbanner

More News from this section

Subscribe by Email