Tuesday December 18th, 2018 - 7:01:pm
topbanner

തേച്ചിട്ട് പോകുന്ന കാര്യത്തില്‍ മുന്നില്‍ സ്ത്രീകളോ പുരുഷന്‍മാരോ? പഠനം പറയുന്നത് ഇങ്ങനെ

suji
തേച്ചിട്ട് പോകുന്ന കാര്യത്തില്‍ മുന്നില്‍ സ്ത്രീകളോ പുരുഷന്‍മാരോ? പഠനം പറയുന്നത് ഇങ്ങനെ

പ്രണയിച്ച വ്യക്തി ഉപേക്ഷിച്ച് പോകുന്ന അനുഭവം ആരും ജീവിതത്തില്‍ മറക്കില്ല. പ്രണയനൈരാശ്യം പൂണ്ട് നിരാശയുമായി നടക്കുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. എന്നാലും സിനിമാക്കാര്‍ പെണ്ണുങ്ങളെ പൊതുവെ തേപ്പുകാരികളായി അവതരിപ്പിച്ച് ഹിറ്റാക്കി എടുത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളാണോ പ്രണയം ഉപേക്ഷിക്കുന്നതില്‍ മുന്നിലുള്ളത്. ഇതേക്കുറിച്ച് വിശദമായ ഒരു പഠനം തന്നെ നടന്നു, ഫലം ഇങ്ങനെയായിരുന്നു.

പ്രണയം ഉപേക്ഷിച്ച് പോകുന്നത് ആണിനും പെണ്ണിനും ഒരുപോലെ വേദനാജനകമാണ്. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ആരെന്നതിനെക്കുറിച്ചാണ് യൂഗോവ് എന്ന റിസേര്‍ച്ച് സ്ഥാപനം അന്വേഷിച്ചത്. ഇവരുടെ സര്‍വ്വെയില്‍ പങ്കെടുത്ത 76 ശതമാനം സ്ത്രീകളും ബന്ധം അവസാനിപ്പിച്ചതായി വ്യക്തമാക്കി. 62 ശതമാനം പുരുഷന്‍മാരാണ് ബന്ധം അവസാനിപ്പിച്ചെന്ന് സമ്മതിച്ചത്.

എന്നാല്‍ ആരാണ് ഇതില്‍ മുന്‍കൈ എടുത്തത്? ഈ ചോദ്യത്തിനുള്ള മറുപടിയില്‍ 84 ശതമാനം പുരുഷന്‍മാര്‍ ആ സത്യം വെളിപ്പെടുത്തി, കാമുകിയാണ് ഉപേക്ഷിച്ചതെന്ന്! നേരെ മറിച്ച് 67 ശതമാനം സ്ത്രീകളാണ് കാമുകനാണ് മുന്‍കൈ എടുത്തതെന്ന് വ്യക്തമാക്കിയത്. ഏകപക്ഷീയമായി ബന്ധം അവസാനിച്ച 19 ശതമാനം സ്ത്രീകളും 7% പുരുഷന്‍മാരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം ഈ പഠനത്തിന്റെ പേരില്‍ സ്ത്രീകളെ തേപ്പുകാരായി കണക്കാക്കേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ മാത്രമാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.

 

 

 

Read more topics: study,long term relationship
English summary
study reveals who is more likely to end a long term relationship
topbanner

More News from this section

Subscribe by Email