Monday September 24th, 2018 - 7:24:am
topbanner

ലൈംഗികബന്ധത്തിനു ശേഷം കുളിക്കാതിരിക്കുന്നതാണ് നല്ലത്

Jikku
ലൈംഗികബന്ധത്തിനു ശേഷം കുളിക്കാതിരിക്കുന്നതാണ് നല്ലത്

സെക്സില്‍ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സെക്സിനു ശേഷം ഉടനടി ഒരു കുളി വേണ്ട എന്നാണു പഠനങ്ങള്‍ പറയുന്നത്. ഇനി കുളിച്ചെ മതിയാകു എന്നാണെങ്കില്‍ വെറുതെ വെള്ളത്തില്‍ സോപ്പ് പോലും ഉപയോഗിക്കാതെ ഒന്നു ശരീരം കഴുകാം. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടേയും പുരുഷന്റെയും ജനനേന്ദ്രിയം വികസിച്ച അവസ്ഥയിലായിരിക്കും.

ഈ സമയം അവിടം വളരെ സെന്‍സിറ്റിവായിരിക്കും. അതു കൊണ്ടു തന്നെ സോപ്പു തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥയതുണ്ടാക്കിയേക്കാം. ഇളം ചൂടുവെള്ളത്തിലുള്ള കുളി നല്ലതാണ്. എങ്കിലും സെക്സിനു ശേഷം ഇതു വേണ്ട.

ലൈംഗികബന്ധത്തിനു ശേഷം സ്ത്രീ യോനി വികസിച്ച അവസ്ഥയിലായിരിക്കും അതുകൊണ്ടു തന്നെ ചൂടുവെള്ളത്തിലുള്ള കുളി അണുബാധയ്ക്ക് ഇടയാക്കിയേക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്.

ലൈംഗികാവയവങ്ങള്‍ സാധാരണ നിലയിലേയ്ക്കു വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നതു തന്നെയാണ് ഉചിതം എന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വെറ്റ് ടിഷ്യൂ ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാടില്ല. ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. വെറ്റ ടിഷ്യൂവില്‍ നിന്നു കെമിക്കലുകള്‍ ശരീരത്തില്‍ പ്രവേശിച്ചേക്കാം.

 

Read more topics: study, bathing, sex, lifestyle
English summary
study about bathing after sex
topbanner

More News from this section

Subscribe by Email