topbanner
Thursday August 17th, 2017 - 1:27:pm
topbanner

അര്‍ധനഗ്നയായ ഫോട്ടോ ഷൂട്ട് ആസ്വദിച്ചുവെന്ന് ശ്രുതിമേനോന്‍

NewsDesk
അര്‍ധനഗ്നയായ ഫോട്ടോ ഷൂട്ട് ആസ്വദിച്ചുവെന്ന് ശ്രുതിമേനോന്‍

അവതാരകയും സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ആര്യയുടെ ഫോട്ടോ ഷൂട്ടിന് ശേഷം സോഷ്യയില്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ച മറ്റൊരു ഫോട്ടോ ഷൂട്ടാണ് ശ്രുതി മേനോന്റേത്. അര്‍ധനഗ്നയായാണ് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് ശ്രൂതിയുടെ ഫോട്ടോ ഷൂട്ട് എത്തിയത്. സോഷ്യല്‍ മീഡിയ ഫോട്ടോ ഷൂട്ടിനെ കുറിച്ച് വിമര്‍ശനം ഉയരുമ്പോള്‍ ശ്രുതി വിഷയത്തില്‍ തുറന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇത്. അതില്‍ പ്രശ്‌നമുള്ളതായി ഒന്നും തോന്നിയില്ല. ജിന്‍സ് ഏബ്രാഹവും അദ്ദേഹത്തിന്റെ ടീമും വളരെ നന്നായാണ് ഷൂട്ട് നടത്തിയതെന്നാണ് ശ്രുതി പറയുന്നത്.വിവാ എന്ന മാഗസിന് വേണ്ടി ജിന്‍സണ്‍ എബ്രഹാമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.മാത്രമല്ല ഫോട്ടോ ഷൂട്ടിന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ഈ ചിത്രങ്ങളാണ് വാട്‌സ്ആപ്പിലും മറ്റും ആളുകള്‍ ആഘോഷിച്ചത്.ശ്രുതിയുടെ മേക്ഓവര്‍ ഫോട്ടോസ് കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലുമായിട്ടായിരുന്നു. ഏഴ് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.ഏഷ്യാനെറ്റില്‍ കോമഡി പരിപാടിയുടെ അവതാരകയായി എത്തിയ ശ്രുതി മേനോന്‍ വൈകാതെ ബിഗ് സ്‌ക്രീനിലും എത്തിയിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മുല്ല, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു തുടങ്ങിയ സിനിമകളിലാണ് ശ്രുതി അഭിനയിച്ചത്.

Read more topics: sruthi menon, photo shoot, actress
English summary
sruthi menons photo shoot
topbanner topbanner

More News from this section

Subscribe by Email