Thursday November 22nd, 2018 - 1:57:am
topbanner

സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് ഇങ്ങനെയാണ്

suji
സോഷ്യല്‍ മീഡിയ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് ഇങ്ങനെയാണ്

സോഷ്യലാകുന്നത് നല്ലതാണെന്ന് പറയുന്ന കാലമുണ്ടായിരുന്നു. ഇന്നത് മാറി, കാരണം സോഷ്യല്‍ മീഡിയ തന്നെ. അമിതമായ ഉപയോഗം പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന കാലമാണിത്. ഡിജിറ്റല്‍ ഉപയോഗം നമ്മുടെയൊക്കെ ശ്രദ്ധയെയും, ആരോഗ്യത്തെയും കവരുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ചെറുതായെങ്കിലും ഫോണെടുത്ത് നോക്കുന്നത് അത്രയും നേരത്തെ സംഭാഷണം തടസ്സപ്പെടുത്തി സന്തോഷം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള നല്ല നിമിഷങ്ങളെ ഇത് ഇല്ലാതാക്കും.

ആളുകളുമായി അടുപ്പം പുലര്‍ത്തുന്നവര്‍ സോഷ്യല്‍ മീഡിയ കുറച്ച് ഉപയോഗിക്കുന്നവരാണെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥതയും, സ്വന്തം ഗുണങ്ങളില്‍ മതിമറന്ന് നില്‍ക്കുന്നവരും സോഷ്യല്‍ മീഡിയ ലോകമാക്കും. വികാരങ്ങള്‍ പ്രകടിപ്പിക്കാനും, ആശയവിനിമയം ചെയ്യാനും കഴിവ് കുറവുള്ളവരാണ് സോഷ്യല്‍ മീഡിയയ്ക്ക് പ്രധാനമായും അടിമപ്പെടുന്നത്.

അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷനിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. മനുഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ അഭയം തേടുന്നതോടെ ബന്ധങ്ങള്‍ക്ക് വിലകുറയുന്ന സാഹചര്യത്തിലാണ് ഈ പഠനം.

 

Read more topics: social media, relationships, ruined
English summary
social media may be ruining your relationships
topbanner

More News from this section

Subscribe by Email