Friday September 21st, 2018 - 3:57:pm
topbanner
Breaking News

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുഞ്ഞുങ്ങളില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കുമെന്ന് പഠനം

Jikku Joseph
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുഞ്ഞുങ്ങളില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കുമെന്ന് പഠനം

കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കുഞ്ഞുങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.

ടൊറന്റോയില്‍നിന്നുള്ള ഗവേഷകരുടെ പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുങ്ങൂ എന്നാണ് പഠനം പറയുന്നത്.

ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. സംസാരിച്ചുതുടങ്ങിയാല്‍ത്തന്നെ വളരെ കുറവുമാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ള മനുഷ്യരോട് ഇടപഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

English summary
smartphones can cause speech disabilities in children
topbanner

More News from this section

Subscribe by Email