Saturday September 22nd, 2018 - 5:05:am
topbanner

സുഖനിദ്ര വീണ്ടെടുക്കാന്‍ അഞ്ച് വഴികള്‍

NewsDesk
സുഖനിദ്ര വീണ്ടെടുക്കാന്‍ അഞ്ച് വഴികള്‍

ഉറക്കം നഷ്ടപ്പെട്ടാല്‍ അത് നമ്മുടെ ജീവതരീതിയെ മാത്രമല്ല ശരീരത്തെ പലവിധത്തില്‍ ബാധിക്കും. അതുകൊണ്ടുതന്നെ പകല്‍ ഊര്‍ജസ്വലമായിരിക്കാന്‍ നല്ല ഉറക്കം എല്ലാവര്‍ക്കും ആവശ്യമാണ്. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനുള്ള അഞ്ചു വഴികള്‍ നോക്കാം.

1 ഒരു സ്ലീപ്പിംഗ് ഷെഡ്യൂള്‍ ഉണ്ടാക്കുക. ഉറങ്ങാന്‍ ഒരു സമയം തീരുമാനിക്കുക. ഈ സമയത്തു തന്നെ ഉറങ്ങുക. കൃത്യസമയത്ത് ഉണരാനും ശ്രദ്ധിക്കുക. ആദ്യം പ്രയാസം തോന്നിയാലും പിന്നീട് ശരിയാവും. ഇതിനര്‍ഥം ഒരുപാട് നേരത്തെ കിടന്ന് നേരത്തെ എഴുനേല്‍ക്കണം എന്നല്ല.

2 ഉറക്കത്തിന് ശരിയായ സ്ഥലം വേണ്ടതും പ്രധാനമാണ്. ശാന്തമായ സ്ഥലത്താണ് ഉറങ്ങേണ്ടത്. റൂം ഡാര്‍കനിംഗ് ഷേഡുകള്‍, ഇയര്‍ പ്ലഗ് തുടങ്ങി നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് റൂം ക്രമീകരിക്കുക.

3 സുഖകരമായ നിദ്ര തരുന്ന മെത്ത, തലയണ, ബെഡ്ഷീറ്റ് തുടങ്ങിയവ ഉപയോഗിക്കുക. ചെറിയ പൂക്കളുള്ള ഇളം നിറങ്ങളുള്ള വിരികളാണ് പലരും ഉപയോഗിക്കുക. ഒരു പൂന്തോട്ടത്തിലാണ് താനെന്ന് ഇത് തോന്നിപ്പിക്കും. നിങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ എന്താണോ അത് ഉപയോഗിക്കുക.

4 ഉറങ്ങുന്നതിന് മുന്‍പ് ഹൊറര്‍ സിനിമകളോ പേടിപ്പിക്കുന്ന ദൃശ്യങ്ങളോ കാണരുത്. ഇത് ഉറക്കത്തെ തടസപ്പെടുത്തും.

5വ്യായാമം മുടക്കാതിരിക്കുക. ഏറെ വൈകി വ്യായാമം ചെയ്യരുത്. ഉറങ്ങുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പെങ്കിലും വ്യായാമം പൂര്‍ത്തിയാക്കിയിരിക്കണം.

ചിമ്പുവിനെയും ഹന്‍സിനെയും വേര്‍പിരിച്ചത് നയന്‍സോ?

കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

ആദ്യരാത്രിയില്‍ ഭാര്യ കന്യക അല്ലെന്ന് തെളിഞ്ഞു; ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തി

 

Read more topics: sleep, five ways
English summary
sleep five ways
topbanner

More News from this section

Subscribe by Email