Tuesday December 18th, 2018 - 6:49:pm
topbanner

തണുപ്പ് കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും വേണം കരുതല്‍

fasila
തണുപ്പ് കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും വേണം കരുതല്‍

മനുഷ്യരെപോലെ തന്നെ കാലാവസ്ഥ മൃഗങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ലളിതമായ മാര്‍ഗങ്ങളിലൂടെ വളര്‍ത്തുമൃഗങ്ങളെ തണുപ്പില്‍ നിന്നും സംരക്ഷം നല്‍കാം. പട്ടിക്കുഞ്ഞുങ്ങള്‍ക്കും മറ്റും ചൂടിനെയും തണുപ്പിനെയും സ്വാഭാവികമായി തടുക്കുവാനുള്ള ശേഷി കുറവാണ്. ഇതിനാല്‍ ഇവയെ വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കില്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊടുംശൈത്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും.

ഡ്രൈ ബെഡ്

തണുപ്പ് കാലത്ത് നിലത്ത് കിടക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഇതുപോലെ തന്നെയാണ് മൃഗങ്ങളുടെ കാര്യവും. ഒരു ചെറിയ തുണിയോ മറ്റോ പുതപ്പായും കുഞ്ഞുതലയിണയുമാണ് ഇവയ്ക്ക് രാത്രിയില്‍ വേണ്ടത്. വീടിന് പുറത്താണ് നിങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് താപനിലക്കനുസരിച്ച് കട്ടിക്കൂടിയതോ കുറഞ്ഞതോ ആയ പുതപ്പുകള്‍ ഉപയോഗിക്കുക.

വസ്ത്രങ്ങള്‍

വളര്‍ത്തുമൃഗങ്ങളെ തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കാന്‍ പെറ്റ് വെയറുകള്‍ക്ക് സാധിക്കും. പട്ടികുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് മൃദുവായ പേശിയും തൊലിയുമാണ്. ഇതിനാല്‍ കൂടുതല്‍ സമയം തണുപ്പിനെ അതിജീവിക്കാന്‍ ഇവയ്ക്ക് സാധിക്കില്ല. ഇതിനാല്‍ അനിയോജ്യമായ ഡോഗി സ്വെറ്ററുകള്‍ വാങ്ങിച്ചു വെക്കുക.

തണുപ്പുകാലത്ത് രോമം വെട്ടികളയരുത്

വളര്‍ത്തുമൃഗങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും തണുപ്പിനോട് സ്വാഭാവികമായി ചെറുത്തുനില്‍ക്കുന്നതിനായി ശരീരത്തെ തയ്യാറെടുക്കുന്നതിനായി വീടിന് പുറത്തേക്ക് വിടാവുന്നതാണ്. ഇത് ശരീരത്തിലെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഒരു പരിധി സഹായിക്കും. രോമങ്ങള്‍ വെട്ടികളായിതിരുന്നാല്‍ അതുവഴി ചൂട് നിലനിര്‍ത്തുകയും തണുപ്പില്‍ നിന്ന് സ്വാഭാവികമായ സംരക്ഷണവും ഇവയ്ക്ക് ലഭിക്കും.

ത്വക്കും പാദവും സംരക്ഷിക്കുക

തണുത്ത കാലാവസ്ഥയില്‍ വളര്‍ത്തുമൃഗങ്ങളുടെ ത്വക്കും പാദവും ചെവികളും ഇടയ്ക്കിടെ ഇടവേളകളില്‍ പരിശോധിക്കേണ്ടതാണ്. കാരണം തണുപ്പില്‍ ത്വക്കിലും പാദങ്ങളിലും വരള്‍ച്ചകാരണം മുറിവുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ മുറിവിലെ വേദനകാരണം മൃഗങ്ങള്‍ക്ക് നടക്കാനും വലിയ ബുദ്ധിമുട്ടുണ്ടാക്കും.

പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക 

വളര്‍ത്തുമൃഗങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ ഇതിന്റെ കാരണം മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. അസാധാരണാമായി ഇവ പെരുമാറുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. വിറക്കുകയോ അവശനാവുകയോ എവിടെയെങ്കിലും പോയി കിടക്കുകയോ മറ്റോ ചെയ്താല്‍ എത്രയും പെട്ടെന്ന് ഇവയെ വീടിന് അകത്തേക്ക് കൊണ്ടുപോകേണ്ടതാണ്. ചിലപ്പോള്‍ ഇവ ഹൈപ്പോത്തെര്‍മിയയുടെ ലക്ഷണങ്ങളാകാം. ഹൈപ്പോത്തെര്‍മിയ ആണെന്ന് സംശയിക്കുന്നുവെങ്കില്‍ ഒട്ടും വൈകാതെ മൃഗഡോക്ടറുടെ സഹായം തേടേണ്ടതാണ്.

തണുത്ത വെള്ളവും ഭക്ഷണവും നല്‍കരുത്

വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണകാര്യത്തില്‍ തണുപ്പ് കാലത്ത് വളരെയധികം ശ്രദ്ധനല്‍കേണ്ടതുണ്ട്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ചൂടുള്ള ആഹാരും വെള്ളവും മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശൈത്യകാലത്ത് തണുത്ത വെള്ളവും ഭക്ഷണവും കഴിക്കുന്നത് അവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Read more topics: pets, warm winter, simple ways
English summary
simple ways to keep pets warm in winter
topbanner

More News from this section

Subscribe by Email